പ്രവാസി കേരള കോൺഗ്രസ് (എം) കാനഡ സംഘടിപ്പിക്കുന്ന കെ.എം മാണി സാർ അനുസ്മരണം ഏപ്രിൽ 16ന്; ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

പ്രവാസി മലയാളികളുടെ സാമൂഹ്യ - രാഷ്ട്രീയ കൂട്ടായ്മകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) ഓൺലൈനിൽ സംഘടിപ്പിക്കുന്ന കെ.എം മാണി സാർ അനുസ്മരണം ഏപ്രിൽ 16 ശനിയാഴ്ച്ച രാവിലെ 10 ന് (ഇന്ത്യൻ സമയം വൈകിട്ട് 7.30 ന്) ജോസ് കെ മാണി എംപി ഉദ്ഘടാനം ചെയ്യും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മാണിസാർ അനുസ്മരണ പ്രഭാഷണം നടത്തും.

Advertisment

പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിനു മുളയാനിക്കൽ, ബിനീഷ് ജോർജ്, അമൽ വിൻസെന്റ്, ബിജു പകലോമറ്റം, ബിജോയ്‌ ഇല്ലം, ജോസ്‌ നെല്ലിയാനി, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുര്യൻ എന്നിവർ പ്രസംഗിക്കും.

റോഷൻ പുല്ലുകാലയിൽ സ്വാഗതവും കുമാരി ഡിംപിൾ സ്കറിയ നന്ദിയും അർപ്പിക്കും. ചെറിയാൻ കരിന്തകരക്കൽ, ആസ്റ്റർ ജോർജ്, റെബി ചെമ്പോട്ടിക്കൽ, ജോജോ പുളിക്കൻ, റോബിൻ വടക്കൻ, മാത്യു വട്ടമല, അശ്വിൻ ജോസ്, മാത്യു റോയ്, ക്ളിൻസ് സിറിയക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Advertisment