ഇതിഹാസ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പങ്കാളി ജോര്‍ജിന റോഡ്രിഗസിന്റെയും ആണ്‍കുഞ്ഞ് പ്രസവത്തിനിടെ മരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു താരം പങ്കുവച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററിലൂടെ വ്യക്തമാക്കി.
''ഞങ്ങളുടെ ആണ്‍കുഞ്ഞ് മരിച്ചുവെന്നത് വേദനയോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്. പെൺകുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ച് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഞങ്ങൾക്ക് ശക്തി നൽകുന്നത്.
ഡോക്ടർമാർക്കും നഴ്‌സുമാർക്കും അവരുടെ എല്ലാ വിദഗ്ദ്ധ പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ഈ നഷ്ടത്തിൽ ഞങ്ങൾ എല്ലാവരും തകർന്നിരിക്കുന്നു, ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾ സ്വകാര്യതയ്ക്കായി അപേക്ഷിക്കുന്നു. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. നിന്നെ എന്നും സ്‌നേഹിക്കും."-എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.