വാഷിങ്ടണ്‍: വീഡിയോ വൈറലാകാന്‍ സ്വന്തം ചെറുവിമാനം തകര്‍ത്ത യൂട്യൂബറും മുന്‍ ഒളിമ്പ്യനുമായ ട്രവര്‍ ജേക്കബിന്റെ പൈലറ്റ് ലൈസന്‍സ് റദ്ദാക്കാന്‍ യുഎസ് ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചു.
2021 ഡിസംബറില്‍ വീഡിയോ വൈറലാകാന്‍ വേണ്ടിയായിരുന്നു ഇയാള്‍ ഈ പ്രവൃത്തി ചെയ്തത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ആദ്യം കരുതിയതെങ്കിലും അത് ഇയാള്‍ മനപൂര്‍വം ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ ചാടി വീഡിയോ വൈറലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തകര്‍ന്ന വിമാനം ഇയാള്‍ നശിപ്പിച്ചുകളയുകയും ചെയ്തു. മറ്റ് നിയമനടപടികളും ഇയാള്‍ക്കെതിരെ സ്വീകരിക്കും.