സ്വിസ് ബ്യൂറോ
Updated On
New Update
'കേളി ഇന്റർനാഷണൽ കലാമേള 2022', രജിസ്ട്രേഷൻ മെയ് 2 നു അവസാനിക്കുന്നു. കോവിഡ് മഹാമാരിമൂലം രണ്ട് വർഷമായി മുടങ്ങിപോയ കേളി ഇന്റർനാഷനൽ കലാമേള പൂർവാധികം പ്രതാപത്തോടെ ജൂൺ 4, 5 തീയതികളിൽ സൂറിച്ചിൽ അരങ്ങേറുന്നു.
Advertisment
ജനുവരി 30 ന് ആരംഭിച്ച രജിസ്ടേഷൻ തുടരുന്നു. സ്വിറ്റ്സർലൻഡിനു പുറമെ അയർലണ്ട്, സ്കോട്‍ലാൻഡ്, ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാ വിഭാഗത്തിലും മികച്ച പ്രതികരണവുമായി മുന്നേറുന്ന കലാമേള രെജിസ്ട്രേഷൻ മെയ് രണ്ടാം തീയതി അവസാനിക്കുന്നു. ഇനിയും കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ മെയ് 2 നു മുൻപായി http://www.kalamela.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുവാൻ താല്പര്യപ്പെടുന്നു