/sathyam/media/post_attachments/ZlRZNjIK45bYFGZ2cecw.jpg)
ശ്രീലങ്കയിൽ ഗൃഹയുദ്ധം ! 12 മന്ത്രിമാരുടെ ബംഗ്ളാവുകൾ കത്തിച്ചു. രാജപക്ഷമാരുടെ കുടുംബവീടും അഗ്നിക്കിരയാക്കി. പ്രധനമന്ത്രിയുടെ വീട്ടിൽനിന്നും വെടിയൊച്ചകൾ കേട്ടു. അവിടെ നിർത്തിയിട്ടിരുന്ന ട്രക്കിനും തീയിട്ടു.
/sathyam/media/post_attachments/HCO7akoV7bEdNy7jWnRH.jpg)
കാറിൽ പോയ മുൻ മന്ത്രി ജോൺസൺ ഫെർണാഡോയെ കാറുൾപ്പെടെ തടാകത്തിൽ തള്ളി. വാഹനങ്ങൾ പല സ്ഥലത്തും തടഞ്ഞുനിർത്തി ആളുകൾ തകർക്കുകയാണ്.
/sathyam/media/post_attachments/c6LbedBCI8U40WQt6xP7.jpg)
ഇതുവരെ ഒരു എംപി ഉൾപ്പെടെ 5 പേർ വിവിധ അക്രമങ്ങളിൽ കൊല്ലപ്പെട്ടു. 200 ൽ അധികം ആളുകൾക്ക് പരുക്കുപറ്റിയിട്ടുണ്ട്. മഹേന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർത്തുന്ന ജനങ്ങൾ രാജ്യത്തെ അരാജകത്വത്തിനും അക്രമത്തിനും ഉത്തരവാദി അദ്ദേഹമാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്.
/sathyam/media/post_attachments/xdrLpQCs0ybFQOOhFNoQ.jpg)
ശ്രീലങ്കയിൽ കഴിയുന്ന ഇൻഡ്യക്കാർക്കായി പുതിയ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട് 0094-773727832 എന്നതാണ് നമ്പർ. ഇതുകൂടാതെ ഒരു ഇ-മെയിൽ ഐഡിയും നൽകിയിരിക്കുന്നു cons.colombo@mea.gov.in എന്നതാണ് ഐഡി.
/sathyam/media/post_attachments/32tb06vZx1828wJ0dKAL.jpg)
ശ്രീലങ്കയിൽ ആഹാരസാധനങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളൊന്നും കിട്ടാനില്ല. മരുന്ന്, കുക്കിംഗ് ഗ്യാസ്, വാഹന ഇന്ധനം എന്നിവയും ദുർലഭമാണ്. അതുകൂടാതെ വിലക്കയറ്റം ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
/sathyam/media/post_attachments/XjFvPeIvqAQQktbhLnl7.jpg)
കൊല്ലപ്പെട്ട മുൻ മന്ത്രി ജോൺസൺ ഫെർണാഡോ
ശ്രീലങ്കയിലെ ജനങ്ങൾ വീടുവിട്ട് തെരുവിലിറങ്ങിയിരിക്കുകയാണ്. രജപക്ഷെ കുടുംബത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തെരുവുയുദ്ധം തുടരുമ്പോൾത്തന്നെ കൊളോമ്പോ വിട്ടുവരുന്ന രാജപക്ഷെ അനുകൂലികളെ വഴികളിൽ തടഞ്ഞ് ആക്രമിക്കുന്നതുമായ സംഭവങ്ങൾ അനവധിയാണ്. പ്രക്ഷോഭകാരികൾ ഭരണപക്ഷക്കാരായ നേതാക്കളെയാണ് കൂടുതലായും ടാർജെറ്റ് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us