സർക്കാരില്ലാത്ത ശ്രീലങ്ക ! പ്രധാനമന്ത്രിയുടെ മകനും ഭാര്യയും രാജ്യത്തുനിന്നും സിംഗപ്പൂരിലേക്ക് ഒളിച്ചോടി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

പ്രധാനമന്ത്രിയും കുടുംബവും ട്രിങ്കോമാലിയിലെ നേവൽ ബേസിൽ അഭയം തേടിയിരിക്കുന്നു. അവരും രാജ്യം വിടുമെന്ന് അഭ്യൂഹം. ക്രൂദ്ധരായ ജനം നേവൽ ബേസ് വളഞ്ഞിരിക്കുന്നു. രാജപക്ഷയെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തം.

Advertisment

നേതാക്കളെ ജനം കാണുന്നിടത്തുവച്ച് തെരുവിലിട്ട് തല്ലുന്നു. അവരുടെ വീടുകൾ തെരഞ്ഞുപിടിച്ചു തീ യിടുന്നു. വാഹനങ്ങൾ കത്തിക്കുന്നു.നേതാക്കളുടെ കുടുംബാംഗങ്ങൾ ജീവരക്ഷയ്ക്കുവേണ്ടി പരക്കം പായുന്ന കാഴ്ച ദയനീയമാണ്. പല നേതാക്കളും ഒളിവിലാണ്. ഭരണപക്ഷക്കാരുടെ അനുയായികളും ആക്രമിക്കപ്പെടുന്നു.

publive-image

രാജപക്ഷ കുടുംബവാഴ്ച മൂലം രാജ്യം തകർന്നടിഞ്ഞു.അഴിമതിക്കാരനായ രാജപക്ഷയെ 2015 ലെ തെരഞ്ഞെ ടുപ്പിൽ ജനം തോൽപ്പിച്ചുവെങ്കിലും 2019 ൽ സഹോദരനും പ്രസിഡണ്ടുമായ ഗോട്ടഭായ രാജപക്ഷ, മഹേന്ദ്രയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.

അന്ന് രൂപീകരിച്ച മന്ത്രിസഭയിൽ തൻ്റെ നാല് സഹോദരന്മാരെയും ഒരു സഹോദരനറെ മകനെയും മഹേന്ദ്ര രാജപക്ഷ മന്ത്രിമാരാക്കിയതും വലിയ വിവാദമായിരുന്നു. ഇതുകൂടാതെ പ്രധാനമന്ത്രികഴിഞ്ഞാൽ പിന്നെ രണ്ടാമത്തെ അധികാരകേന്ദ്രമായ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിൽ സ്വന്തം മകൻ യോഗിത രാജപക്ഷയെയും അദ്ദേഹം അവരോധിച്ചു. ആ മകനാണ് ഇപ്പോൾ ഭാര്യയുമൊത്ത് രാജ്യത്തുനിന്നും ഒളിച്ചോടിയിരിക്കുന്നത്.

publive-image

അങ്ങനെ രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും സ്വായത്തമാക്കിയ രാജപക്ഷെ കുടുംബം ഭരണത്തിന്റെ സുഖലോലുപത ആവോളം ആസ്വദിക്കുകയായിരുന്നു. ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്ത അവസ്ഥയിൽ അഴിമതിക്കഥകൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല.

വിദേശരാജ്യങ്ങളിലും ബാങ്കുകളിലും രാജപക്ഷ കുടുംബം സ്വരുക്കൂട്ടിയ സമ്പത്തിന്റെ വിവരങ്ങളും ജനങ്ങൾക്ക് മുന്നിൽ ഒന്നൊന്നായി പല തരത്തിൽ പുറത്തുവന്നു.അതൊന്നും രാജപക്ഷ കുടുംബത്തെ ലവലേശവും അലോസരപ്പെടുത്തിയിരുന്നില്ല.

സൈന്യമുൾപ്പെടെയുള്ള അധികാരങ്ങളും എല്‍ടിടിഇ പോലെ സുശക്തവും സംഘടിതവുമായ ഒരു പാരലൽ സേനാവ്യൂഹത്തെ അടിച്ചുതകർത്തു നിലം പരിശാക്കിയ ആത്മവിശ്വാസവും രാജപക്ഷ കുടുംബത്തെ കൂടുതൽ അഹങ്കാരികളാക്കി.

publive-image

ജനങ്ങൾ എത്ര പ്രക്ഷോഭം നടത്തിയാലും അടിച്ചമർത്താൻ സൈന്യമുണ്ടെന്ന മിഥ്യാധാരണ പകർന്നുനൽകിയ ഗർവ്വാണ് ആരെയും കൂസാത്ത തന്നിഷ്ടപ്രകാരമുള്ള ഭരണനിർവഹണ ത്തിനും നിയമനിർമ്മാണങ്ങൾക്കും അവരെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ.

ശ്രീലങ്ക സമ്പന്നമായ നാടുതന്നെയായിരുന്നു. ഒരു തർക്കവും അക്കാര്യത്തിലില്ല. സാക്ഷരത, ലിംഗാനുപാതം, ജീവിതനിലവാരം ,ആരോഗ്യം തുടങ്ങിയ മേഖലകളിൽ രാജ്യം ഉന്നതനിലവാരം പുലർത്തിയിരുന്നു.

ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജപക്ഷെ നടത്തിയ ടാക്സ് ഇളവുകളും തൻ്റെ ജന്മനാടായ ഹംബന്‍ടോട്ട (Hambantota) യിൽ ചൈന നിമ്മിക്കുന്ന വിശാലമായ തുറമുഖവും, കോവിഡ് മൂലം സഞ്ചാരികളുടെ ലങ്കയിലേക്കുള്ള വരവ് നിലച്ചതും രാജ്യത്തെ സാമ്പത്തികരംഗത്തെ ഒന്നാകെ തകർത്തുകളഞ്ഞു.

publive-image

വിദേശകടം ഒടുക്കാനോ നിത്യോപയോ ഗസാധനങ്ങൾ ഇന്ധനം മരുന്നുകൾ എന്നിവ വാങ്ങാനോ കഴിവില്ലാതെ സർക്കാർ പാപ്പരായി. സർക്കാർ ജീവനക്കാർക്കുപോലും ശമ്പളം നൽകാൻ കഴിയുന്നില്ല. രാജ്യം കൂടുതൽ അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും കൂപ്പുകുത്തി.

ദീർഘവീക്ഷണമില്ലാതെ നടത്തിയ വികസനപ്രവർത്തനങ്ങളും വിദേശരാജ്യങ്ങളിൽ നിന്നും വാങ്ങിക്കൂട്ടിയ കടങ്ങളും മൂലം സർക്കാരിന് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായി.വിലക്കയറ്റം മൂലം ജനം പൊറു തിമുട്ടി തെരുവിലിറങ്ങി.

ദിവസം 18 -20 മണിക്കൂർ വരെ വൈദ്യുതിയില്ല. ആശുപത്രികളിൽ മരുന്നുകളില്ല. അവശ്യസാധനങ്ങൾ മാർക്കറ്റിൽപ്പോലും ലഭിക്കുന്നില്ല. പെട്രോൾ - ഡീസൽ പമ്പുകൾ അടഞ്ഞുകിടക്കുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം വിശപ്പിനേക്കാൾ വലുതല്ല മരണമെന്ന അവസ്ഥയിലാണ് ഇപ്പോൾ വീടുവിട്ട് എല്ലാവരും തെരുവിലിറങ്ങിയിരിക്കുന്നത്.

publive-image

നേതാക്കളെ ജനം കാണുന്നിടത്തുവച്ച് തെരുവിലിട്ട് തല്ലുന്നു. അവരുടെ വീടുകൾ തെരഞ്ഞുപിടിച്ചു തീ യിടുന്നു. വാഹനങ്ങൾ കത്തിക്കുന്നു. നേതാക്കളുടെ കുടുംബാംഗങ്ങൾ ജീവരക്ഷയ്ക്കുവേണ്ടി പരക്കം പായുന്ന കാഴ്ച ദയനീയമാണ്.

പല നേതാക്കളും ഒളിവിലാണ്. ഭരണപക്ഷക്കാരുടെ അനുയായികളും ആക്രമിക്കപ്പെടുന്നു. അവർ കൊളോമ്പോ വിടാതിരിക്കാൻ ജനം റോഡുകളിലെല്ലാം കാവലിലാണ്. ജനങ്ങളിൽനിന്നും രക്ഷപെടാൻ പലരും കടലിലെ ബോട്ടുകളിലും അഭയം പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ.

രാജപക്ഷ കുടുംബത്തോടുള്ള ജനങ്ങളുടെ അരിശം ഓരോ നിമിഷവും വർദ്ധിക്കുകയാണ്. അവരുടെ വാഹനങ്ങളും വീടുകളും സ്ഥാപനങ്ങളുമെല്ലാം തെരഞ്ഞുപിടിച്ച് ജനം അഗ്നിക്കിരയാക്കുന്നു. രാജപക്ഷ അനുയായികളെയും ആളുകൾ വെറുതെ വിടുന്നില്ല. എത്ര പേർ ആക്രമിക്കപ്പെട്ടുവെന്നും എത്ര ആളുകൾ മരിച്ചുവെന്നുമുള്ള കൃത്യമായ കണക്കുകൾ ലഭ്യവുമല്ല.

പട്ടാളത്തോട് അക്രമം നടത്തുന്നവർക്കു നേരേ വെടിവയ്ക്കാൻ പാര്ലമെന്റ് സ്പീക്കർ നിർദ്ദേശം നൽകി യശേഷം അദ്ദേഹവും ഒളിവിൽപ്പോയിരിക്കുകയാണ്. പട്ടാളം എന്തായാലും ജനത്തിനുനേരെ നിറയൊഴിക്കുന്ന സാഹചര്യത്തിലേക്ക് ഇതുവരെ പോയിട്ടില്ല.

publive-image

തെരഞ്ഞെടുപ്പിൽ തോൽക്കുന്നവരെ, അതായത് ജനം തിരസ്ക്കരിച്ചവരെ വീണ്ടും അധികാരത്തിലെത്തിക്കുന്നത് ജനവികാരത്തോടും ജനാധിപത്യത്തോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനം തിരസ്ക്കരിച്ച മഹേന്ദ്ര രാജപക്ഷയെ പ്രധാനമന്ത്രിയാക്കിയ അന്നു മുതൽ ലങ്കയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തുതുടങ്ങിയിരുന്നു.

പറയാതെ വയ്യ, ഈ രീതി നമ്മുടെ രാജ്യത്തും നിലവിലുണ്ട്. അത് തികച്ചും ദൗർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന വ്യക്തികളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതും മന്ത്രിമാർ വരെയാക്കുന്നതും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം.

എന്തായാലും ശ്രീലങ്കയിൽ നടക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ എല്ലാ രാജ്യങ്ങൾക്കും പാഠമാണ്. ജനവികാരം ഉൾക്കൊള്ളാത്ത അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഇനിയെങ്കിലും നേർവഴിയിലേക്ക് വരുക.

പൊതുപ്രവർത്തനം നിസ്വാർത്ഥമായി നടത്താൻ കഴിയുന്നവർ മാത്രം ഈ രംഗത്തേക്ക് വന്നാൽ മതി. അല്ലാത്തവർ അറിയുന്ന തൊഴിൽ ചെയ്ത് മാന്യമായി കുടുംബം പുലർത്താൻ നോക്കുക. അല്ലാതെ രാഷ്ട്രീയം ഇപ്പോഴത്തെ പല നേതാക്കളെയും പോലെ ധനസമ്പാദനത്തിനുള്ള ഉപാധിയാക്കാതിരുന്നാൽ എല്ലാവർക്കും നന്ന്.

Advertisment