/sathyam/media/post_attachments/t9wtUxudmcu6XBcA0dU6.jpg)
ബ്രിട്ടന്റെ മുൻ ലൈറ്റ് വെൽറ്റർവെയ്റ്റ് ലോക ചാമ്പ്യൻ അമീർ ഖാൻ ബോക്‌സിംഗിൽ നിന്ന് വിരമിച്ചു. 40 പോരാട്ടങ്ങളിൽ നിന്ന് 34 വിജയങ്ങളുടെ പ്രൊഫഷണൽ റെക്കോർഡോടെയാണ് ഖാൻ വിരമിക്കുന്നത്. 2004 ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയാണ് അമീർ ഖാൻ. ഫെബ്രുവരിയിൽ ചിരവൈരിയായ കെൽ ബ്രൂക്കിനോട് അമീർ പരാജയപ്പെട്ടിരുന്നു.
‘ബോക്സിംഗ് ഗ്ലൗസ് അഴിക്കേണ്ട സമയമെത്തി. 27 വർഷത്തിലേറെ നീണ്ട കരിയറിന് വിരാമമിടുന്നു. കുടുംബവും, സുഹൃത്തുക്കൾക്കും, ആരാധകരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി..’ 35 കാരൻ ട്വിറ്ററിൽ കുറിച്ചു. 17 വര്‍ഷത്തെ പ്രഫഷണല്‍ കരിയറിനാണ് താരം വിരാമമിട്ടത്. 27 വര്‍ഷമായി താരം ബോക്സിംഗ് മേഖലയിലുണ്ട്.