അമേരിക്കയിൽ വംശീയവെറി പൂണ്ട യുവാവ് നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. 3 പേർ ഗുരുതരാവസ്ഥയിൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

അമേരിക്കയിൽ വംശീയവെറി പൂണ്ട യുവാവ് നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. 3 പേർ ഗുരുതരാവസ്ഥയിൽ. വെള്ളക്കാരനായ 18 കാരൻ യുവാവ് ന്യൂ യോർക്കിലെ ബുഫലോ (Buffalo) ഏരിയയിലെ ഒരു സൂപ്പർ മാർക്കറ്റിൽ (TOPS) നടത്തിയ വെടിവയ്പ്പിൽ 13 പേർക്കാണ് വെടിയേറ്റത്. ഇതിൽ 11 പേരും കറുത്ത വംശജരാണ്.മരണപ്പെട്ട 10 പേരിൽ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനുമുൾപ്പെടുന്നു.

Advertisment

publive-image

കറുത്ത വർഗ്ഗക്കാരോടുള്ള വിരോധമാണ് ഈ ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിക്കുന്നു. കുറ്റവാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിനും അന്വേഷണത്തിലൂടെയും പുറത്തുവരുമെന്നാണ് പ്രതീക്ഷ. കറുത്ത വർഗ്ഗക്കാർ ഭൂരിപക്ഷമുള്ള പ്രദേശമാണ് ബഫലോ ഏരിയ.

publive-image

സംഭവം ഇന്നലെ ഉച്ചയ്ക്ക് അമേരിക്കൻ സമയം 2.30 നായിരുന്നു (ഇന്ത്യൻ സമയം രാത്രി 12 മണി) ആക്രമണം നടത്തിയ യുവാവിന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അയാൾ നിരവധി ആയുധങ്ങളുമായാണ് എത്തിയതെന്നും അവ ശരീരത്ത് ഒളിപ്പിക്കാൻ പാകത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും പോലീ സ് പറയുന്നു.

publive-image

ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും പ്രത്യേക സംഘമോ സംഘടനയോ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

Advertisment