ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം

author-image
മൊയ്തീന്‍ പുത്തന്‍ചിറ
Updated On
New Update

publive-image

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് ഏഴാം തിയ്യതി നിസ്കയൂന കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Advertisment

publive-image

വര്‍ഗീസ് സക്കറിയ (പ്രസിഡന്റ്), സുനൂജ് ശശിധരന്‍ (വൈസ് പ്രസിഡന്റ്), അനൂപ് അലക്സ് (സെക്രട്ടറി), സൂസന്‍ ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി രെഹ്‌ന ഷിജു, ചാള്‍സ് മാര്‍ക്കോസ്, ജിജി കുര്യന്‍, പ്രജീഷ് നായര്‍, പ്രിന്‍സ് കരിമാലിക്കല്‍, സെനോ ജോസഫ്, സഫ്‌വാന്‍ അബ്ദുല്ല എന്നിവരേയും തിരഞ്ഞെടുത്തു.

അസ്സോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 25നും, ഓണാഘോഷം സെപ്തംബര്‍ 11-നും നടത്തുമെന്ന് പ്രസിഡന്റ് വര്‍ഗീസ് സക്കറിയ പറഞ്ഞു.

Advertisment