അമിതവേഗത്തില്‍ കാറോടിച്ച് സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ത്തു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

സൗദി അറേബ്യ: സൗദിയിൽ അമിതവേഗത്തില്‍ കാറോടിച്ച് സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ക്കുകയും കാറിന് പിന്നില്‍ ഇത് വലിച്ചുകൊണ്ട് പോകുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. ലാന്‍ഡ് ക്രൂയിസര്‍ സ്പീഡ് റഡാര്‍ വലിച്ചു കൊണ്ട് പോകുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം.

Advertisment

സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ അല്‍ ജൗഫ് പ്രവിശ്യയുടെ ഭാഗമായ ദുമാത് അല്‍ ജന്‍ഡല്‍ ഗവര്‍ണറേറ്റിലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട് . ഇതേ യുവാവ് തന്നെ സമാന രീതിയിലുള്ള കുറ്റകൃത്യം സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സകാകായിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

Advertisment