ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/VFSqD8MNbDgpaZbsnH1y.jpg)
ഒരു നായയായി മാറാനുള്ള ഒരു ജാപ്പനീസ് യുവാവിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കി. ജാപ്പനീസ് വാർത്താ മാധ്യമമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നിരവധി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും മറ്റും കോസ്റ്റിയൂമുകൾ തയാറാക്കി നൽകുന്ന ഏജൻസിയാണ് സെപ്പറ്റ്. അത്തരമൊരു കോസ്റ്റിയൂം നൽകിയാണ് ജപ്പാൻ യുവാവിന്റെ ‘നായയായി മാറാനുള്ള ആഗ്രഹം’ സെപ്പറ്റ് നിറവേറ്റിയത്.
Advertisment
രണ്ട് മില്യൺ യെൻ അഥവ് 12 ലക്ഷം രൂപ മുടക്കി 40 ദിവസമെടുത്താണ് ഈ വ്യക്തി വേണ്ടി നായയുടെ കോസ്റ്റിയൂം തയാറാക്കിയത്. കോളീ എന്ന ബ്രീഡിന്റെ രൂപമാണ് തയാറാക്കിയിരിക്കുന്ന്. ‘ എനിക്ക് നാൽ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു - യുവാവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us