"ബുക്കർ പ്രൈസ് എനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നു,"- ഗീതാഞ്ജലി ശ്രീ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ലണ്ടൻ: മാൻ ബുക്കർ പ്രൈസ് തനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്ന് എഴുത്തുകാരി ഗീതാഞ്ജലി ശ്രീ. സാഹിത്യത്തോടും എഴുത്തുകാരിയെന്ന് നിലയ്ക്ക് തനിക്ക് സ്വയമേവയും കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന നേട്ടമാണിത്. ടൂംബ് ഓഫ് സാൻഡിന് ലഭിച്ച പുരസ്കാരത്തിന്‍റെ നിറവിൽ സംസാരിക്കുകയായിരുന്ന ഗീതാഞ്ജലി.

Advertisment

ആദ്യമായാണ് ഒരു ഹിന്ദി എഴുത്തുകാരിക്കും ഇന്ത്യൻ ഭാഷയിൽ എഴുതിയ ഒരു സാഹിത്യ സൃഷ്ടിക്കും ബുക്കർ കിട്ടുന്നത്. പുരസ്കാരത്തെ ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അംഗീകാരമായി കാണുന്നുവെന്നു.

അംഗീകാരങ്ങൾ ലഭിക്കേണ്ടതായ ധാരാളം സൃഷ്ടികൾ ഹിന്ദിയിലുണ്ടെന്നും ഗീതാഞ്ജലി ഇന്ത്യ ടുഡേയോട് പറഞ്ഞു.ഹിന്ദിയിൽ എഴുതിയ രേത് സമാധിയെന്ന നോവൽ ടൂംബ് ഓഫ് സാൻഡ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ചിത്രകാരിയും എഴുത്തുകാരിയുമായ ഡെയ്സി റോക് വെൽ ആണ്. ഇരുവരും പുരസ്കാരം പങ്കുവെച്ചു.

Advertisment