04
Monday July 2022
Pravasi

മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം ഇന്ന് – ഒരുക്കങ്ങൾ പൂർത്തിയായി

ജോബി വരമ്പേൽ
Saturday, June 11, 2022

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർ റോളിങ് ട്രോഫി 56 – ചീട്ടുകളി മത്സരം ഇന്ന്(ജൂൺ 11, ശനിയാഴ്ച) രാവിലെ 8 മണി മുതൽ രാത്രി 11:30 വരെയുള്ള സമയങ്ങളിൽ റെഡ്സ് ബാർ & ഗ്രിൽ (REDZ BAR & GRILL, 8208 ROOSEVELT BLVD, PHILADELPHIA, PA 19152) വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മാപ്പ് പ്രസിഡണ്ട് തോമസ് ചാണ്ടി, സാബു സ്കറിയാ (ടൂർണമെന്റ് ചെയർമാൻ),ജോൺസൺ മാത്യു, (ജനറൽ സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറാർ), ലിബിൻ പുന്നശ്ശേരി,(സ്പോർട്ട്സ് ചെയർമാൻ) എന്നിവർ അറിയിച്ചു.

ഡിട്രോയിറ്റ്‌, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ, മെരിലാന്റ്, വെർജീനിയ എന്നീ സ്ഥലങ്ങളിൽനിന്നും 23 ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായി ടൂർണമെന്റ് ചെയർമാൻ സാബു സ്കറിയാ, സ്പ്രോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരി എന്നിവർ അറിയിച്ചു.

വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളർ, രണ്ടാം സമ്മാനം എഴുന്നൂറ്റി അമ്പത് ഡോളർ , മൂന്നാം സമ്മാനം അഞ്ഞൂറ് ഡോളർ, നാലാം സമ്മാനം മുന്നൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും, ട്രോഫികളും നൽകുന്നതാണ്. ഹെഡ്ജ് ന്യൂ യോർക്ക് (HEDGE NEWYORK) ആണ് പ്രോഗ്രാമിന്റെ ഗ്രാൻറ് സ്പോൺസർ.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (മാപ്പ് പ്രസിഡന്റ്): 201 446 5027, സാബു സ്കറിയാ (ചെയർമാൻ): 267 980 7923, ജോൺസൺ മാത്യു (ജനറൽ സെക്രട്ടറി): 215 740 9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ): 215 421 9250 ലിബിൻ പുന്നശ്ശേരി (സ്പോർട്ട്സ് ചെയർമാൻ) 215 501 9411, സ്റ്റാൻലി ജോൺ 215 500 7419, ജയിംസ് പീറ്റർ : 215 601 0032, രാജു ശങ്കരത്തിൽ PRO: 215 681 9852, എൽദോ വർഗീസ്: 267 441 4381. എന്നിവരുമായി ബന്ധപ്പെടുക

More News

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന്‍ എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന്‍ എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]

തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും […]

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്‍ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പാലക്കാട്: കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്എം ചെയർമാൻ ജോസ് കെ മാണി എംപി അഭ്യർത്ഥിച്ചു. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി യുകെ, ജർമ്മനി, കാനഡ, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം […]

മലയാളികളുടെ പ്രിയ അമ്മമുഖങ്ങളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേര്‍പാട് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകര്‍ച്ചയില്‍ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച്‌ സംസാരിക്കുകയാണ് സിന്ധാര്‍ഥ്. അമ്മയെ കുറിച്ച്‌ വന്ന വ്യാജ വാര്‍ത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ […]

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ […]

പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിന്റെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും സ്വന്തം നാട്ടിലും താൻ ഗർഭിണിയാണെന്നാണ് ഷംന പറഞ്ഞിരുന്നത്. ഏപ്രിൽ മാസത്തിൽ പ്രസവിച്ചുവെന്നും, കുഞ്ഞ് ഐസിയുവിലാണെന്നുമാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കള്ളത്തരം പൊളിയാതിരിക്കാനാണ് കുഞ്ഞിനെ ഷംന തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. ഏപ്രിൽ 22ന് പ്രസവിച്ചുവെന്നാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇവരുടെ ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല. ആശാവർക്കറുടെ […]

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 288 അംഗ നിയമസഭയില്‍ 164 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് 99 പേരും വോട്ടു ചെയ്തു. വോട്ടെടുപ്പ് വേളയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറി. ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പിഡബ്ല്യുപിഐ എംഎല്‍എ ശ്യാംസുന്ദറും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് പ്രതിപക്ഷ […]

തിരുവനന്തപുരം: അണുകുടുംബങ്ങള്‍ കൂടുതലായുള്ള കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവാഹത്തിനുശേഷം നാലു ചുവരിനുള്ളില്‍ തളച്ചിടപ്പെടുകയാണെന്ന് തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. ഇങ്ങനെ വരുന്നതിനാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെട്ട സമയം, മറ്റു വിഭവങ്ങള്‍ എന്നിവയെല്ലാം വലിയൊരളവോളം പാഴായിപ്പോകുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ഡോ. ജോ ജോസഫ് പറയുന്നത്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം […]

error: Content is protected !!