സന്തോഷ് കരിമ്പുഴ ലോക കേരളസഭാംഗം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

സിഡ്നി : പ്രമുഖ മാധ്യമപ്രവർത്തകനും ,എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരള സഭാംഗമായി തിരഞ്ഞെടുത്തു . കേരളകലാമണ്ഡലം അവാർഡ് ,പ്രവാസി ഭാരതി അവാർഡ്,ഭാരതീയ വിദ്യാഭവൻ അവാർഡ് , ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഇന്ത്യൻ ഒറിജിൻ (GOPIO) അവാർഡ് ,ഭാഷാ സമന്വയ വേദി അവാർഡ്,ഇന്ത്യൻ അസ്സോസിയേഷൻ ഓസ്‌ട്രേലിയയുടെ മികച്ച പത്ര പ്രവർത്തകനുള്ള അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും,വിദേശത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Advertisment

മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ,പത്രങ്ങളിലും സന്തോഷ് കരിമ്പുഴ സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ട് .ഓസ്‌ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് .തിരുവനന്തപുരത്ത് ഈ മാസം 16,17 ,18 തീയതികളിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.നിയമസഭയിലേക്കും,പാർലിമെന്റിലേക്കും തെരഞ്ഞെടുക്കപെട്ട പ്രതിനിധികളും ,പ്രവാസികളെ പ്രതിനിധീകരിച്ച് വിവിധ രാജ്യത്തു നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരളസഭ.

Advertisment