ഷിന്‍സോ ആബെയുടെ മരണത്തിന്റെ ഞെട്ടലില്‍ ലോകരാജ്യങ്ങള്‍; 'ആഘോഷിച്ച്' ചൈനീസ് സമൂഹമാധ്യമങ്ങള്‍

New Update

publive-image

ചൈനക്കാരുടെ കണ്ണിലെ കരടായിരുന്നു ഷിന്‍സോ എന്നും. അദ്ദേഹത്തിൻ്റെ മരണം ചൈനയിലെ വീബോ,ടിക് ടോക്ക്, സർക്കാർ നിയന്ത്രിത സിസിടിവി എന്നിവയിലൂടെ ആളുകൾ ആഘോഷമാക്കുകയാണ്. അമേരിക്കയുമായുള്ള അടുത്ത ബന്ധവും പലപ്പോഴും ചൈനയെ പല വിഷയങ്ങളിലും അവഗണിച്ചതും ജപ്പാൻ സൈന്യത്തെ ചൈനയ്ക്ക് തുല്യമായി ശക്തിപ്പെടുത്തിയതുമൊക്കെയാണ് അവരെ ചൊടിപ്പിച്ച വിഷയങ്ങൾ.

Advertisment

സമൂഹമാധ്യമങ്ങളിൽ ആളുകൾ കമന്റുകളും പോസ്റ്റുകളും ഇടുന്നത് നിയന്ത്രിക്കാനാകില്ലെന്ന നിലപാടാണ് ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിസിയാൻ സ്വീകരിച്ചത്.

publive-image

ഇന്നുച്ചയ്ക്ക് ജപ്പാനിലെ പടിഞ്ഞാറൻ മേഖലയിലുള്ള നാരോ പട്ടണത്തിലെ റോഡ് സൈഡിൽ പ്രസംഗിച്ചുകൊണ്ടുനിന്ന ഷിന്‍സോ ആബെയെ പിന്നിൽനിന്നാണ് സ്വയം നിർമ്മിച്ച നടൻ തോക്കുപയോഗിച്ച് 41 കാരനായ തെത്സുയ യാമഗാമി എന്ന വ്യക്തി രണ്ടുതവണ വെടിവച്ചത്. കഴുത്തിലും ശ്വാസകോശത്തിലും പരുക്കേറ്റ അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.

ഞായറാഴ്ച അപ്പർ ഹൗസിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം നടത്തിവന്നത്. ജപ്പാനിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ വളരെ വിരളമാണ്. ഉണ്ടാകാറില്ല. അവിടെ നേതാക്കൾ ജനങ്ങളുമായി സുരക്ഷയുടെ പേരിൽ അകലം പ്രാപിക്കാറുമില്ല.

publive-image

നേതാക്കൾ ജനമദ്ധ്യത്തിൽ ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കുന്ന ഒരു രീതിയാണ് അവിടെയുള്ളത്. നേതാക്കൾക്കടുത്തേക്ക് ചെല്ലുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ വിലക്കാറുമില്ല. 67 കാരനായ ഷിൻജോ ജപ്പാനിൽ ഏറ്റവും കൂടുതൽ സമയം പ്രധാനമന്ത്രിയായിരുന്ന വ്യക്തികൂടിയാണ്.

Advertisment