ബര്‍മിംങ്ങ്ഹാം:ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ ഉള്ളവർ നാളെ ജൂലൈ 16 ശനിയാഴ്ച ബർമിൻഹാം അടുത്തുള്ള വാൾസാളിൽ ഒത്തുചേരുന്നു. കോവിഡ്നെ തുടുർന്നുള്ള രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാൻ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള എല്ലാവരും പങ്കെടുക്കും.
പ്രീസ്റ്റനിൽ നിന്നുള്ള ഷാജു വാളുരാൻ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിർന്നവരുടെയും, കലാപരിപാടികൾ അണിയയറയിൽ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് സൈബിൻ പാലാട്ടി 07411615189
സെക്രട്ടറി ബിജു അംബുക്കൻ 07903959086
ട്രെഷരാർ ഷൈജി ജോയ് 07846792989
16 ജൂലൈ 2022 10am -6pm
Venue :
Aldridge community center,
Walsall, WS9 8AN.