ഫിലാഡല്‍ഫിയാ: അന്തരിച്ച ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യനോടുള്ള സ്മരണ പുതുക്കി നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഥമ വി.പി. സത്യന്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റിന് ഫിലഡല്‍ഫിയ ആഴ്‌സണല്‍സ് ആതിഥേയത്വം വഹിക്കുന്നു.
അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സോക്കര്‍ ക്ലബുകളുടെ കൂട്ടായ്മയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി സോക്കര്‍ ലീഗ്(എൻ.എ.എം.എസ്.എൽ). നിരവധി കായിക മാമാങ്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഫിലാഡല്‍ഫിയാ നഗരത്തില്‍ ലേബര്‍ ഡേ വീക്കെന്‍ഡ് ആയ സെപ്റ്റംബര്‍ 3,4 തീയതികളില്‍ ആണ് ടൂര്‍ണമെന്റ് ആഘോഷിക്കപ്പെടുന്നത്.
സെപ്റ്റംബര്‍ മൂന്നാം തീയതിയിലെ മത്സരങ്ങള്‍ BRYN ATHYN COLLEGE STADIUM(2945 COLLEGE DR, BRYN ATHYN, PA, 19009), നാലാം തീയതിയിലെ മത്സരങ്ങള്‍ NORTHEST HIGH SCHOOL STADIUM(1601 COTTMAN AVE, Philadelphia, PA 19111) എന്നീ സ്ഥലങ്ങളിലായാണ് നടക്കുന്നത്.