ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/7S5IdTjvpedmjr27uawr.jpeg)
ഹൂസ്റ്റണ്‍:എറണാകുളം ജില്ലയുടെ ഹൈറേഞ്ച് കവാടമായ കോതമംഗലത്തിന്‍റെ ഹൂസ്റ്റണ്‍ നിവാസികളുടെ കൂട്ടായ്മ ആയ "ഫ്രണ്ട്സ് ഓഫ് കോതമംഗലം" 2022 ഓണം സമൂചിതമായി ഓഗസ്റ്റ് 27 ശനിയാഴ്ച ആഘോഷിച്ചു. വിവിധ കലാപരിപാടികളും വടം വലി, മാവേലി ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി.
Advertisment
പരിപാടികൾ സംഘടിപ്പിക്കുന്നതിന് രഞ്ജിത ബ്രൂസ് കൊളമ്പേൽ, അഞ്ജലി ഫെബിൻ ആന്‍റു വെളിയത്ത്, ജോൺ പാലാട്ടിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ഹൂസ്റ്റണിലെ പ്രമുഖ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായ പ്രൈം ഡെക്കര്‍ ഇവന്‍റ്സ് ആണ് സ്റ്റേജ് അലങ്കാരങ്ങൾ സ്പോണ്‍സര്‍ ചെയ്തത്.
കോവിഡ് കാലത്ത് നിർത്തി വെച്ചിരുന്ന സാമൂഹ്യ പ്രവർത്തങ്ങൾ വരും വർഷങ്ങളിൽ തുടരുമെന്ന് ബ്രൂസ് കോളമ്പേല്‍, ബിജു മുച്ചാൽ, വിൽസൺ തുടങ്ങിയവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us