ബെൽജിയത്തിലെ ആദ്യകാല മലയാളി പ്രവാസികൾ തുടങ്ങി വെച്ച കൈരളി കൂട്ടായ്മയുടെ 15 -ാം വാർഷികവും ഓണാഘോഷവും സെപ്തംബര്‍ 11 നു തലസ്ഥാനനഗരിയായ ബ്രൂസ്സൽസില്‍ സംഘടിപ്പിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബ്രൂസ്സൽസ്: ബെൽജിയത്തിലെ ആദ്യകാല മലയാളി പ്രവാസികൾ തുടങ്ങി വെച്ച കൈരളി കൂട്ടായ്മയുടെ 15 ആം വാർഷികവും ഓണാഘോഷവും സെപ്തംബര് 11 നു തലസ്ഥാനനഗരിയായ ബ്രൂസ്സൽസില്‍ സംഘടിപ്പിച്ചു.

അനീഷ് കണ്ണങ്കരയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് പ്രൊഫ. ഡോ. ബാബു എബ്രഹാം നാന്നിക്കുന്നേൽ (പ്രൊഫ. SKEMA ബിസിനസ്സ് സ്കൂൾ ഫ്രാൻസ്, ഡയറക്ടർ എസ്ഐപിഡി) ഉദ്‌ഘാടനം ചെയ്തു. ലൂവൻ ക്‌നാനായ ദേവാലയത്തിലെ പുരോഹിതനായ ഫാ . ബിബിൻ കണ്ടോത്ത് ഓണസന്ദേശം നൽകി.

ഉദ്‌ഘാടകനും നഴ്സിംഗ് അക്കാഡമിക് രംഗത്തെ മാർഗദർശിയുമായ പ്രൊഫ. ഡോ. ബാബു എബ്രഹാം നാന്നിക്കുന്നേലിനെ കൈരളിയുടെ രക്ഷാധികാരി ഹമീദ് ജലീൽ പൊന്നാട അണിയിച്ചു. ചടങ്ങിൽ ബെൽജിയത്തിലെ ഇന്ത്യൻ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾ ആയ ശ്രേയ, തൃപ്തി (ടിറ്റോ ), ഭൂഷാവല്ലി എന്നിവരെ ആദരിക്കുകയുണ്ടായി.

കൈരളിയുടെ സ്ഥാപക അംഗങ്ങളായ റോബി തങ്കച്ചൻ, സലിം മോളൂർ, മൂസ മംഗളൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന കലാ കായിക പരിപാടികൾ കാണികളിൽ അങ്ങേയറ്റം ആവേശം ഉളവാക്കി.

Advertisment