02
Sunday October 2022
അന്തര്‍ദേശീയം

പൊതുജന ബോധവൽക്കരണത്തിനായി മെഡിക്കൽ സെമിനാർ : ഡബ്ലൂ എം സി ഇന്റർനാഷണൽ മെഡിക്കൽ ഫോറം ഒക്ടോബർ 2ന് നടത്തുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, September 24, 2022

inter

ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ മെഡിക്കൽ ഫോറം 2022 ഒക്ടോബർ 2 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയും, യുകെ സമയം 3 മുതൽ 5 വരെയും സൂം പ്ലാറ്റുഫോമിൽ പൊതു ജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തും.

വിഷയങ്ങളും പ്രഭാഷകരും ഇവയാണ് : 1. സ്ട്രോക്ക് അവബോധം ഡോ : വി. ടി. ഹരിദാസ്, ന്യൂറോളജീസ്റ്റ്, തൃശൂർ, 2. രോഗം തടയുന്നതിനും അപ്പുറം, ആരോഗ്യകരമായ ജീവിത ശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി ഡോ : പോൾ ഈനാശു സൈക്യർട്ടിസ്റ്റ്, യു കെ യിലെ സ്കാർബറോ. 3.റേഡിയോളജിസ്റ്റ് ഡോ: റിജോ മാത്യു സി. കൊച്ചി.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ : ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക.
WhatsApp :00447470605755.
ഈ മെയിൽ http://jimmyml2000@gmail.com.

More News

ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹിദ്ദ്മായി ചേർന്ന് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികളുടെ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ […]

ബഹ്‌റൈന്‍: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം വെള്ളിയാഴ്ച വിഫുലമായി കൊണ്ടാടി . അത്ത പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ച് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ കലാപരുപാടികളും ഓണകളികളും അരങ്ങേറി . തുടർന്ന് ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റു . അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ അവലോകനവും പ്രവർത്തന മികവും ചർച്ച ചെയ്യപെട്ടു.  കൊവിഡ് കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും അവരുടെ […]

പൊന്നാനി: “സ്ത്രീത്വം, സമത്വം, നിർഭയത്വം” എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് സ്ത്രീധനരഹിത സമൂഹ വിവാഹവും എട്ടാം വാർഷിക സമ്മേളനവും അരങ്ങേറുമെന്ന് വേദി ഭാരവാഹികൾ അറിയിച്ചു. എം ഇ എസ് പൊന്നാനി കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഉയരുന്ന ഒ കെ ഉമ്മർ നഗറിലായിരിക്കും സമൂഹ വിവാഹവും വാർഷിക സമ്മേളനവും . പരിപാടിയുടെ വിജയത്തിനായി […]

നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ മൂന്നംഗ കുടുംബാംഗങ്ങളിൽ 2 പേർ കടത്താൻ ശ്രമിച്ച 432 ഗ്രാം സ്വർണാഭരണങ്ങളും 1115 ഗ്രാം സ്വർണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് ആയഞ്ചേരി സ്വദേശി അബ്ദുൽ ജലീലും കുടുംബവുമാണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. അബ്ദുൽ ജലീൽ സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 4 ക്യാപ്സൂളുകൾ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന ഭാര്യ 432 ഗ്രാം […]

കണ്ണൂര്‍: അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോട്ടു ചോദിച്ച ഒരു ഓർമയുണ്ട് മനസിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി ബിഷപ് മരണപ്പെട്ട ദിവസമായിരുന്നു അത്. അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ കയറി. ദേഹം മുഴുവൻ ഷാൾ മൂടി മുടി […]

കുവൈറ്റ്‌: കുവൈറ്റിലെ മലങ്കര സഭാ മക്കളുടെ കൂട്ടായ്മയായ കെ എം ആർ എം ന്റെ സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം ആർ എം കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 30 വെള്ളിയാഴ്ച സാൽമിയ സ്പന്ദൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം സജി മാടമണ്ണിൽ അച്ചൻ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജിബി എബ്രഹാം അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ജിനു ഫിലിപ്പ് സ്വാഗതവും ട്രെഷറർ തോമസ് […]

ഡൽഹി: ഡൽഹിയിൽ ആളുകള്‍ നോക്കിനിൽക്കെ 25കാരനെ മൂന്നു പേര്‍ ചേര്‍ന്ന് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർ നഗർ ഏരിയയിലാണ് സംഭവം. ആളുകള്‍ നോക്കിനിൽക്കെ 25 കാരനായ മനീഷ് എന്നയാളെ  മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ മനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രതികളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസാൻ, ബിലാൽ, അർമാൻ എന്നിവരാണ് പ്രതികളുടെ പേര്. മുന്‍ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം. മൂന്ന് പ്രതികളും […]

കുവൈറ്റ് :കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗവും, പാർട്ടിയുടെ മുൻ സംസ്ഥാന സെക്രെട്ടറിയും മുൻ ആഭ്യന്തരമന്ത്രിയും കൂടിയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കല(ആർട്ട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ശ്രദ്ധേയനായ പാർലമെന്റേറിയൻ, ജനകീയനായ മന്ത്രി എന്നതിലുപരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സൗമ്യതയുടെ മുഖം കൂടിയായിരുന്നു സഖാവ് കോടിയേരി. ജനഹൃദയങ്ങളിൽ ഇടം നേടിയ അനിഷേധ്യ നേതാവുകൂടിയായ കോടിയേരി ഏവരുടെയും ആദരവും അംഗീകാരവും പിടിച്ചുപറ്റിയ നേതാവുകൂടിയായിരുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണ് സഖാവിന്റെ […]

കുവൈറ്റ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിനു തീരാ നഷ്ടമാണെന്ന് പിസിഎഫ് കുവൈറ്റ്‌ അനുശോചന കുറിപ്പിലൂടെ അറിയിച്ചു. സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം, സദാ പുഞ്ചിരി തൂകിയിരുന്ന അദ്ദേഹം രാഷ്ട്രീയ എതിരാളികളോട് പോലും മാന്യമായി ഇടപെട്ടു, അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

error: Content is protected !!