ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ്‌ - കേരളീയം ഏർപ്പെടുത്തിയ ടി ഹരിദാസ് ഇന്റർനാഷനൽ എക്സലൻസ് അവാർഡ് ജെ.കെ മേനോന്

New Update

publive-image

ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ്‌ - കേരളീയം ഏർപ്പെടുത്തിയ ടി ഹരിദാസ് ഇന്റർനാഷനൽ എക്സലൻസ് അവാർഡ് ലണ്ടനിൽ വെച്ച് നടന്ന ലോക കേരള സഭയുടെ യൂറോപ്യൻ മേഖലയിലെ യോഗത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജെ.കെ മേനോന് സമ്മാനിക്കുന്നു

Advertisment

ലണ്ടന്‍:ബിസിനസ്സ് രംഗത്തെ യുവ പ്രതിഭകള്‍ക്കായി ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ് - കേരളീയം ഏര്‍പ്പെടുത്തിയ പുരസ്ക്കാരം ലണ്ടനിൽ വെച്ച് നടന്ന ലോക കേരള സഭയുടെ യൂറോപ്പ് യുകെ സമ്മേളന വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജെ.കെ. മേനോന് സമ്മാനിച്ചു. മുന്‍ ലോക കേരള സഭാംഗവും ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ്- കേരളീയം യു.കെ. ചാപ്റ്റര്‍ ചെയര്‍മാനുമായിരുന്ന ടി.കെ.ഹരിദാസിന്‍റെ നാമധേയത്തിലുള്ളതാണ് പുരസ്കാരം

ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് മേഖലയിലെ ജെ.കെ.മേനോന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസക്കാരത്തിന് ജെ.കെ.മേനോനെ തെരഞ്ഞെടുത്തത്. ലോകത്തിന് മുന്നില്‍ നവീന ബിസിനസ്സ് മാതൃകകള്‍ നടപ്പാക്കി വിജയിച്ചുവെന്ന നേട്ടങ്ങളും, യംഗ് ബിസിനസ്സ് ഐക്കണായി മാറിയെന്നതും കണക്കിലെടുത്താണ് ജെ.കെ.മേനോനെ പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്

ഖത്തര്‍ ആസ്ഥാനമായ എബിഎന്‍ കോര്‍പ്പറേഷന്‍റെ ചെയര്‍മാനാണ് ജെ.കെ.മേനോന്‍. ഖത്തറിലെ ഇന്ത്യക്കാരുടെ വിവിധ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും, ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികളുടെയും നേതൃത്വ നിരയില്‍ ജെ.കെ.മേനോനുണ്ട്. പിതാവായ അന്തരിച്ച പത്മശ്രീ അഡ്വക്കറ്റ് സി.കെ.മേനോന്‍റെ സ്മരണാര്‍ത്ഥം നിര്‍ദ്ധനരായവര്‍ക്കുള്ള വീടു നിര്‍മിച്ചു നല്‍കുന്ന ഭവനപദ്ധതി കഴിഞ്ഞ 3 വര്‍ഷമായി തുടരുന്നുണ്ട്.

പത്മശ്രീ അഡ്വക്കറ്റ് സി.കെ.മേനോന്‍റെ സ്മരണാര്‍ത്ഥം രൂപികരിച്ച ട്രസ്റ്റിലൂടെ തന്‍റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളിലാതെ നടപ്പാക്കുന്ന വ്യക്തിത്വമാണ് ജെ.കെ.മേനോന്‍.

നോര്‍ക്ക ഡയറക്ടര്‍, കേരള സര്‍ക്കാരിന്‍റെ ഇന്‍കല്‍ ഡയറക്ടര്‍,ഖത്തര്‍ ഐബിപിസി ചെയര്‍മാന്‍,ഖത്തര്‍ ടി.ജെഎസ് വി യുടെ മുഖ്യ രക്ഷാധികാരി തുടങ്ങിയ പദവികളിലും ജെ.കെ.മേനോന്‍ പ്രവര്‍ത്തിച്ചുവരികയാണ്.

Advertisment