/sathyam/media/post_attachments/a8emGRxoh17zXZORnIYK.jpg)
പാരമ്പര്യമായി പ്രകൃതിയെയും പ്രകൃതിയുടെ വശ്യ സൗന്ദര്യത്തെയും യാത്രകളെയും നെഞ്ചോട് ചേർത്ത തറവാടായിരുന്നു അബ്ദുറഹിമാന്റേത്. 22 വർഷങ്ങളായി ഭാര്യയും മൂന്നു മക്കളുമായി ഭരണഘടന അംഗീകരിച്ചതിനു ശേഷമുള്ള അമേരിക്കയുടെ ആദ്യ തലസ്ഥാനമായിരുന്ന ഫിലാഡൽഫിയയിൽ വസിക്കുന്ന തൃക്കരിപ്പുര് സ്വദേശിയായ സി. അബുബക്കർ ഹാജി-കെ. വി. പി ഖദീജ ദമ്പതികളുടെ മകനായ അബ്ദുറഹ്മാൻ പരിസ്ഥിതി പഠനത്തിനായി ഒരു യാത്ര തിരിച്ചു.
അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയറായ റഹ്മാൻ ന്യൂയോർക്കിന്റെ തലസ്ഥാനമായ അൽ ബനിയിൽ നിന്ന് (675 കിലോമീറ്റർ) വനത്തിലൂടെ കുളിരണിയിപ്പിക്കുന്ന തണുപ്പും രാവും പകലും താണ്ടി മലനിരകൾക്കിടയിലൂടെ പ്രകൃതിയുടെ മനോഹാരിത ആവോളം നുകർന്നുകൊണ്ട് ശിശിരത്തിൽ ഞെട്ടറ്റു വീണ ഇലകൾക്കും വിവിധ വർണ്ണങ്ങളിലെ പൂക്കൾക്കും മുകളിലൂടെ അദ്ദേഹത്തിന്റെ സൈക്കിൾ കുതിച്ചുപാഞ്ഞു.
മൂന്നുദിവസത്തോളം നീണ്ടുനിന്ന ആ യാത്ര ശനിയാഴ്ചയുടെ സായാഹ്നത്തിൽ ലോകപ്രസിദ്ധമായ ന്യൂയോർക്കിലെ ഗ്രാൻഡ് സെന്റർ പാർക്കിൽ അവസാനിച്ചു. അവിടെ അദ്ദേഹത്തെ വരവേൽക്കാൻ മലയാളി മുസ്ലിം യു.എസ്.എയുടെ ജനറൽ സെക്രട്ടറി യാകൂബ് ബാത്തയും കുരുന്നുകളും ഉണ്ടായിരുന്നു. തുടർന്ന് ഗംഭീര വിരുന്ന് നൽകി അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്തു.
സ്വപ്നങ്ങൾ കാണാനും പ്രതിസന്ധികളെ തരണം ചെയ്ത് കണ്ട സ്വപ്നങ്ങളിലേക്ക് ചിറകു വിരിക്കാനും അത് നേടിയെടുക്കാനും മലയാളികൾക്ക് രാജ്യം പോലും തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് ഫിലാഡൽഫിയയുടെയും തൃക്കരിപുരിന്റെയും അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് അബ്ദുറഹ്മാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us