ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി; ഭർത്താവിന് കടുത്ത പിഴ ചുമത്തി ദുബായ് കോടതി

New Update

publive-image

ദുബായ്: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭർത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി. ഭാര്യയോട് മക്കളുടെ മുന്നിൽ വച്ച് ബാൽക്കണിയിൽ നിന്നും തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയ പിതാവിന് കോടതി 3000 ദർഹം പിഴ വിധിക്കുകയായിരുന്നു.

Advertisment

വീടിന്‍റെ മുകള്‍ നിലയില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നതിനിടെയായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ഭീഷണി. ദൈവത്തിനാണേ നിന്നെ ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തെറിയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതുകേട്ടുനിന്ന കുട്ടികള്‍ വല്ലാതെ ഭയന്നെന്നും യുവതി പറയുന്നു. തുടർന്ന് ഭർത്താവിന് കോടതി പിഴ വിധിക്കുകയായിരുന്നു.

Advertisment