കേരള ക്ലബ്ബിന്റെ 2023-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
ജൂലി
New Update

publive-image

ഡിട്രോയിറ്റ്: കേരള ക്ലബ്ബിന്റെ 2023-ലെ ഭാരവാഹികളായി ഫിലോമിന സഖറിയ (പ്രസിഡന്റ്), ആശ മനോഹരൻ (വൈസ് പ്രസിഡന്റ്), ജെയ്‌മോൻ ജേക്കബ് (സെക്രട്ടറി), ഷിബു ദേവപാലൻ (ട്രഷറർ), ഗൗതം ത്യാഗരാജൻ (ജോയിൻറ് സെക്രട്ടറി), ഉഷ കൃഷ്ണകുമാർ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുജിത് മേനോൻ, സെക്രട്ടറി അരുൺ ദാസ്, വൈസ് ചെയർമാൻ ജെയിൻ കണ്ണച്ചാൻപറമ്പിൽ, എക്സ്ഓഫീഷ്യയോ അംഗം പ്രാബ്‌സ് ചന്ദ്രശേഖരൻ എന്നിവരും ചുമതലയേറ്റു.

publive-image

അൻപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. കേരളക്ലബ്ബിന്റെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കമ്മറ്റി പ്രവർത്തങ്ങൾ ആരംഭിച്ചു. പുതിയ വർഷം വർണ്ണാഭമായ പരുപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ, പിക്‌നിക്, വാലന്റൈൻസ് ഡേ, ക്യാമ്പിംഗ് തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെടും.

publive-image

അതോടൊപ്പം പുതിയ തലമുറയിലെ യുവജനങ്ങളെ ഉൾപ്പെടുത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കും. കേരള ക്ലബ്ബിന്റെ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment