ഉമ്മൻ ചാണ്ടിയുടെ ചികിത്സക്ക്‌ മെഡിക്കൽ ബോർഡ് രൂപീകരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് മിഷിഗൺ ചാപ്റ്റർ നന്ദി അറിയിച്ചു

New Update

publive-image

മിഷിഗൺ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കു നേതൃത്വം നൽകാൻ കുടുംബാഗംങ്ങളുടെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച കേരള സർക്കാരിന്റെ നടപടിയിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്റർ നന്ദി രേഖപ്പെടുത്തി.

Advertisment

ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ മകനും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന്റെ വൈസ് പ്രെസിഡന്റുംകൂടിയായ അജയ് അലക്സ് മാധ്യമങ്ങളോട് ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

ഉമ്മൻ ചാണ്ടിക്ക് തൊണ്ടയിൽ ക്യാൻസർ രോഗത്തിന്റെ തുടക്കമാണ് എന്ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ 7 വർഷം മുൻപ് പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനു ശേഷം വിവിധ രാജ്യങ്ങളിലുള്ള ആശുപത്രികളിൽ പരിശോധന നടത്തിയതല്ലാതെ അദ്ദേഹത്തിന് രോഗചികിത്സ ലഭ്യമാക്കിയിരുന്നില്ല.

ഈ കാരണത്താൽ സഹോദരൻ അലക്സ് ചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നിവർക്ക് ഉമ്മൻ ചാണ്ടിയുടെ ചികിത്സക്ക്‌ മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു നിവേദനം നൽകിയിരുന്നു.

അതിനെ തുടർന്ന് വേഗത്തിൽ തന്നെ കേരള സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് എത്രയും വേഗം ചികിത്സ ലഭിച്ച്‌ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ എന്ന് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്റർ ആശംസിച്ചു.

Advertisment