/sathyam/media/post_attachments/U6J1fQW0ZtwpCsXlwcmT.jpg)
ന്യൂയോർക്ക്: അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ കാറിനുള്ളിൽ കുടുങ്ങി യുഎസിൽ 22 കാരിക്ക് ദാരുണാന്ത്യം. ജോലികഴിഞ്ഞ് മടങ്ങവേയാണ് ന്യൂയോർക്കിലെ ബഫല്ലോ നഗരവാസിയായ ആൻഡേൽ ടെയ്‌ലർ അപകടത്തിൽപെട്ടത്.
ഷാര്‍ലറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആന്‍ഡേല്‍ അയച്ച അവസാനത്തെ വീഡിയോയില്‍ മഞ്ഞിലകപ്പെട്ട് മുന്നോട്ടുനീങ്ങാനാവാതെ കാര്‍ നില്‍ക്കുന്നതും പുറത്ത് ശക്തമായി കാറ്റടിക്കുന്നതും വ്യക്തമാണ്. വീഡിയോ അയച്ച ഉടനെ കുടുംബാംഗങ്ങള്‍ ആന്‍ഡേലിനെ കണ്ടെത്താനായി അടിയന്തരസേവന സംഘത്തിന്‍റേയും സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും സഹായം തേടിയിരുന്നു.
18 മണിക്കൂറോളം കാറിൽ അകപ്പെട്ട ആൻഡേലിനെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ലെങ്കിലും കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനോടകം പ്രതികൂലകാലാവസ്ഥ കാരണം യുഎസിൽ അമ്പതിലധികം പേർക്ക് ജീവഹാനി സംഭവിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us