അധികം സംസാരിക്കാത്തത്,പാചകം ചെയ്യുന്നതിൽ വിദഗ്ധ:റൈസ്‌കുക്കറിനെ വിവാഹം കഴിച്ച് യുവാവ്: നാല് ദിവസത്തിനുള്ളിൽ വിവാഹമോചനം

author-image
admin
New Update

publive-image

Advertisment

ഇന്തോനേഷ്യയിൽ റൈസ് കുക്കറിനെ വിവാഹം ചെയ്ത് യുവാവ്. വെളുത്ത വസ്ത്രങ്ങളും മൂടുപടവും ധരിപ്പിച്ച റൈസ്‌കുക്കറിന്റെ കൂടെയുള്ള യുവാവിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. കഹിരോൾ അനാം എന്ന യുവാവാണ് വ്യത്യസ്തമായ ഈ വിവാഹത്തിന് പിന്നിൽ.

വിവാഹം നിയമപരമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനായി യുവാവ് പേപ്പറുകളിൽ ഒപ്പിടുന്നതും റൈസ് കുക്കറിനെ ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് വൈറലായത്. വെള്ള നിറത്തിലുള്ളത്,അതികം സംസാരിക്കാത്തത്, പാചകം ചെയ്യുന്നതിൽ വിദഗ്ധ, സ്വപ്‌നം പോലെ എന്നാണ് കുക്കറിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് യുവാവ് കുറിച്ചത്.

അതേസമയം വിവാഹത്തിന്റെ നാലാം നാൾ തങ്ങൾ വിവാഹമോചനം നേടിയതായി യുവാവ് പ്രഖ്യാപിച്ചു. അരിഭക്ഷണം ഉണ്ടാക്കുന്നതിൽ റൈസ് കുക്കർ വിദഗ്ധയാണെങ്കിലും മറ്റു വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പരാജിതയായതാണ് വിവാഹമോചനത്തിനുള്ള കാരണമായി യുവാവ് ചൂണ്ടിക്കാട്ടുന്നത്.

വിവാഹവും വിവാഹമോചനവും തമാശയാണെന്ന് യുവാവ് പിന്നീട് വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ നർമ്മം നിറഞ്ഞ കണ്ടന്റുകൾ നിർമ്മിക്കുന്നയാളാണ് അനാം.

https://www.facebook.com/anam.distro/posts/3014186555494926

NEWS
Advertisment