മറഡോണയുടെ സഹോദരനും ഫുട്ബോൾ താരവുമായ ഹ്യൂഗോ മറഡോണ അന്തരിച്ചു

New Update

publive-image

റോം: ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ സഹോദരനും ഫുട്ബോൾ താരവുമായ ഹ്യൂഗോ മറഡോണ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.  അർജൻ്റീനയുടെ അണ്ടർ 16 ടീമിൽ കളിച്ച ഹ്യൂഗോ ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, അർജൻ്റീന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചു.

Advertisment

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 25 നായിരുന്നു ഡീഗോ മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

Advertisment