Advertisment

ആര്‍ത്തവവിരാമത്തിന്റെ പേരില്‍ ജീവനക്കാരിയെ അധിക്ഷേപിച്ചു; കമ്പനിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 37.5 ലക്ഷം

തിസില്‍ മറൈന്‍ എന്ന കമ്പനിയില്‍ 28 വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന കാരെന്‍ ഫാര്‍ഗ്വേഴ്‌സണ്‍ എന്ന യുവതിക്കാണ് അപമാനം നേരിടേണ്ടി വന്നത്. 

New Update
08877

ആര്‍ത്തവ വിരാമത്തിന്റെ പേരില്‍ ജീവനക്കാരിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 37.5 ലക്ഷം രൂപ. തിസില്‍ മറൈന്‍ എന്ന കമ്പനിയില്‍ 28 വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന കാരെന്‍ ഫാര്‍ഗ്വേഴ്‌സണ്‍ എന്ന യുവതിക്കാണ് അപമാനം നേരിടേണ്ടി വന്നത്. 

Advertisment

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് തനിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതായി 2021ല്‍ കാരെന്‍ കമ്പനിയെ അറിയിച്ചിരുന്നു. രക്തസ്രാവവും വിഷാദാവസ്ഥയെല്ലാം നേരിട്ട കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യുകയും മൂന്നാം ദിവസം ഓഫീസിലെത്തിയ കാരെനെ കമ്പനിയുടമയായ 72 വയസുകാരന്‍ ജിം ക്ലര്‍ക്ക് അധിക്ഷേപിച്ച് പെരുമാറുകയും സംസാരിക്കുകയുമായിരുന്നു. 

ശാരീരിക വേദനയുള്ള പലരും ഓഫീസിലെത്തുന്നുണ്ടെന്നും പറഞ്ഞ് മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ച് പരിഹസിക്കുകയും ചെയ്തു. തന്റെ ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം തള്ളിക്കളയുകയും പരിഹാസിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ കമ്പനി കാരെനെയുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തി. 

ഇതോടെ കമ്പനിയില്‍ നിന്ന് രാജിവച്ച കാരെനെ ട്രൈബ്യൂണലിനെ സമീപിക്കുകയും കേസ് കൊടുക്കുകയുമായിരുന്നു. താന്‍ മര്യാദയ്ക്കാണ് സംസാരിച്ചതെന്നും തന്റെ കൈയില്‍നിന്ന് പണം തട്ടാനാണ് ജീവനക്കാരി ശ്രമിക്കുന്നതെന്നും കമ്പനി ഉടമ വാദിച്ചു. എന്നാല്‍, ഈ വാദം നിരസിച്ച ജഡ്ജുമാര്‍ 37000 പൗണ്ട് (37.50 ലക്ഷംരൂപ) നഷ്ടപരിഹാരമായി കാരെന് നല്‍കാന്‍ വിധിക്കുകയായിരുന്നു.

Advertisment