Advertisment

യുദ്ധക്കുറ്റങ്ങളില്‍ പങ്ക്; സിറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഫ്രാന്‍സ്

013 ഓഗസ്റ്റില്‍ ദൗമ പട്ടണത്തിലും കിഴക്കന്‍ ഗൗട്ട ജില്ലയിലും നടന്ന രാസാക്രമണങ്ങളെക്കുറിച്ചുള്ള ക്രിമിനല്‍ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

New Update
566777

സിറിയ: സിറിയയിലെ സിവിലിയന്‍മാര്‍ക്കെതിരെ നിരോധിത രാസായുധം പ്രയോഗിച്ചതിന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, സഹോദരന്‍ മഹര്‍ അല്‍ അസദ്, മറ്റ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഫ്രഞ്ച് ജഡ്ജിമാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 

Advertisment

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തം, യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2013 ഓഗസ്റ്റില്‍ ദൗമ പട്ടണത്തിലും കിഴക്കന്‍ ഗൗട്ട ജില്ലയിലും നടന്ന രാസാക്രമണങ്ങളെക്കുറിച്ചുള്ള ക്രിമിനല്‍ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ആക്രമണത്തില്‍ 1,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സിറിയന്‍ രാഷ്ട്രത്തലവനു വേണ്ടി പുറപ്പെടുവിച്ച ആദ്യത്തെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റാണിത്. 2011ല്‍ ആരംഭിച്ച പ്രതിഷേധങ്ങളോട് യു.എന്‍. വിദഗ്ധര്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണെന്ന് യു.എന്‍. വിദഗ്ധര്‍ പ്രതികരിച്ചു.

ഗൗട്ടയിലെ രാസായുധ ആക്രമണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ആദ്യത്തെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകള്‍ കൂടിയാണിതെന്ന് ഫ്രാന്‍സില്‍ കേസ് ഫയല്‍ ചെയ്ത സിറിയന്‍ സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ (എസ്സിഎം) സ്ഥാപകനും അഭിഭാഷകനുമായ മാസെന്‍ ഡാര്‍വിഷ് പറഞ്ഞു.

 

Advertisment