ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/7yZ6aCeazAQgjGZSAkPN.jpeg)
ഡെര്‍ന: ലിബിയയില്‍ പ്രളയത്തിന് കാരണമായ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. റെഡ് ക്രസന്റിന്റെ കണക്കനുസരിച്ച് പതിനായിരത്തിലധികം പേരെ കാണാതായി. ഇതുവരെ 11,300 മരണങ്ങള്‍ സ്ഥിരീകരിച്ചു. 2,50,000 ആളുകള്‍ക്ക് ആവശ്യമായ ആരോഗ്യ സാധനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.