Advertisment

'യുഎസുമായുള്ള ബന്ധം സുസ്ഥിരമാക്കാൻ ചൈന ആ​ഗ്രഹിക്കുന്നു': ഷി ജിൻപിംഗ്

New Update
baiden

ബെയ്ജിംഗ്: യുഎസും ചൈനയും വ്യത്യാസങ്ങള്‍ക്കപ്പുറത്തേക്ക് ഉയരാന്‍ പൂര്‍ണ്ണമായി പ്രാപ്തരാകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഫിലോളി എസ്റ്റേറ്റില്‍ ബുധനാഴ്ച നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഫോറത്തിന്റെ ഉച്ചകോടിയിലാണ് ഷി ജിന്‍പിംഗ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തിനിടയിലെ ആദ്യ കൂടിക്കാഴ്ചയാണിത്. 

Advertisment

ഉഭയകക്ഷി കൂടിക്കാഴ്ചയില്‍, യുഎസ്-ചൈന ബന്ധത്തെ 'ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധം' എന്നാണ് ഷി ജിന്‍പിംഗ് വിശേഷിപ്പിച്ചത്. 'താനും ബൈഡനും ലോകത്തിനും ചരിത്രത്തിനും വേണ്ടിയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

പിരിമുറുക്കങ്ങള്‍ 'സംഘര്‍ഷത്തിലേക്ക് നീങ്ങരുത്' എന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ തന്റെ പരാമര്‍ശം തുറന്നത്. ചൈനയും അമേരിക്കയും പോലുള്ള രണ്ട് വലിയ രാജ്യങ്ങള്‍ പരസ്പരം പുറംതിരിഞ്ഞ് നില്‍ക്കുന്നത് ശരിയല്ലെന്നും ഷി കൂട്ടിച്ചേര്‍ത്തു.

''ഒരു പക്ഷം മറ്റൊന്നിന് പുതിയ രൂപം നല്‍കുക എന്നത് യാഥാര്‍ത്ഥ്യമല്ല, സംഘര്‍ഷവും ഏറ്റുമുട്ടലും ഇരുപക്ഷത്തിനും അസഹനീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു,'' ഷി വ്യക്തമാക്കി. ഉഭയകക്ഷി, ആഗോള വിഷയങ്ങളില്‍ നേതാക്കള്‍ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ ചര്‍ച്ച നടത്തിയതായും വ്യത്യസ്ത മേഖലകളിലെ വീക്ഷണങ്ങള്‍ കൈമാറിയതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

യുഎസുമായുള്ള ചൈനയുടെ ബന്ധം സുസ്ഥിരമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഷി ജിന്‍പിംഗ് ബൈഡനോട് വ്യക്തമാക്കിയതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment