Advertisment

പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇന്‍സ്ററഗ്രാമും

New Update
facebook_instagram_without_adfs
ന്യൂയോർക്ക് : ഫേസ്ബുക്കിലും ഇന്‍സ്ററഗ്രാമിലും പരസ്യങ്ങളുടെ ശല്യം കൂടി വരുകയാണെന്ന് അടുത്തിടെ ഉപയോക്താക്കളില്‍ നിന്ന് പരാതി വ്യാപകമായിരുന്നു. ഇപ്പോഴിതാ പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇന്‍സ്ററഗ്രാമുമായി എത്തിയിരിക്കുകാണ് മാതൃ കമ്പനിയായ മെറ്റ.



എന്നാല്‍, സബ്സ്ക്രിപ്ഷന്‍ ഫീസ് അടയ്ക്കുന്നവര്‍ക്കു മാത്രമായി ഈ സേവനം പരിമിതപ്പെടുത്താനാണ് സാധ്യത. നിലവില്‍ പെയ്ഡ് വേര്‍ഷനിലേക്ക് സൈന്‍ അപ്പ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഈ സേവനം മെറ്റ ലഭ്യമാക്കുന്നത്.



ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ വേണ്ടെന്നുവെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും. യുറോപ്യന്‍ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങളും ഇതിനു കാരണമായി.



ഫേസ്ബുക്കിലോ ഇന്‍സ്ററഗ്രാമിലോ ഒരു അക്കൗണ്ട് പരസ്യരഹിതമാക്കുന്നതിന് യൂസര്‍മാര്‍ പ്രതിമാസം 12 യൂറോയാണ് നല്‍കേണ്ടത്. വെബ് പതിപ്പില്‍ മാത്രമാണെങ്കില്‍ അല്‍പ്പം കുറയും, ഒമ്പത് യുറോ അടച്ചാല്‍ മതി. ഇതിനൊപ്പം മറ്റൊരു അക്കൗണ്ടു കൂടി പരസ്യരഹിതമാക്കാന്‍ ആപ്പില്‍ എട്ട് യുറോയും വെബ്ബില്‍ ആറ് യുറോയും അധികമായും നല്‍കണം.



താത്പര്യമുള്ളവര്‍ക്ക് പെയ്ഡ് വേര്‍ഷന്‍ സബ്സ്ൈ്രകബ് ചെയ്യാം, അല്ലാത്തവര്‍ക്ക് സൗജന്യ സേവനം ഉപയോഗിക്കുന്നത് തുടരാമെന്നും മെറ്റ അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഈ സേവനം അവതരിപ്പിച്ചിട്ടില്ല.
#facebook_instagram
Advertisment