ഗാസയില്‍ ആണവായുധം പ്രയോഗിക്കുമെന്നു പറഞ്ഞ ഇസ്രയേല്‍ മന്ത്രിയെ പുറത്താക്കി

author-image
ആതിര പി
Updated On
New Update
gaza_nuke_minister_israel

ടെല്‍ അവിവ്: ഹമാസിനെതിരായ യുദ്ധം 30 ദിവസത്തിലെത്തി നില്‍ക്കെ ഗാസയില്‍ ആണവായുധം പ്രയോഗിക്കുന്നതിനെ അനുകൂലിച്ച് ഇസ്രേലി മന്ത്രി. തീവ്ര വലതുപക്ഷ പാര്‍ട്ടി ഓട്സ്മ യെഹൂദിത്തിന്‍റെ പ്രതിനിധിയും ജറൂസലം~ പൈതൃകകാര്യ മന്ത്രിയുമായ അമിഹായ ഏലിയാഹുവാണ് വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഏലിയാഹുവിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി.

Advertisment

ഒരു റേഡിയോ പരിപാടിയിലായിരുന്നു ഏലിയാഹുവിന്‍റെ പരാമര്‍ശം. ഗാസയില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് അതുമൊരു സാധ്യതയാണെന്നായിരുന്നു മറുപടി. എന്നാല്‍, ഏലിയാഹു സുരക്ഷാ മന്ത്രിസഭയില്‍ അംഗമല്ലെന്നു നെതന്യാഹു വ്യക്തമാക്കി.

യുദ്ധകാര്യങ്ങള്‍ തീരുമാനിക്കുന്ന മന്ത്രിസഭയുടെ തീരുമാനങ്ങളിലും അദ്ദേഹത്തിന് സ്വാധീനമില്ലെന്നു പറഞ്ഞ നെതന്യാഹു വിവാദ പ്രസ്താവനയുടെ പേരില്‍ ഏലിയാഹുവിനെ സസ്പെന്‍ഡ് ചെയ്തു. ഇസ്രയേല്‍ ഉത്തരവാദിത്വമുള്ള രാജ്യമാണെന്നും രാജ്യാന്തര നിയമങ്ങള്‍ പാലിച്ചു മാത്രമേ സൈനിക നടപടി മുന്നോട്ടുപോകൂ എന്നും നെതന്യാഹു അറിയിച്ചു. 

gasa israel minister
Advertisment