Advertisment

ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ല: ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതക വിവാദത്തില്‍ ട്രൂഡോ

'ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അതാണ് ചെയ്യുന്നത്.

New Update
trudo

സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച്, കാനഡ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 'ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ അതാണ് ചെയ്യുന്നത്. പ്രകോപിപ്പിക്കാനോ പ്രശ്‌നം രൂക്ഷമാക്കാനോ ഞങ്ങള്‍ ശ്രമിക്കുന്നില്ല' ട്രൂഡോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. 'കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഇന്ത്യ ഗവണ്‍മെന്റിന്റെ ഏജന്റുമാരും കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുന്നു' ട്രൂഡോ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെയും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പുറത്താക്കി. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കിരിന് പങ്കാളിത്തമുണ്ടെന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പിന്നാലെ കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.  

 

justin trudo
Advertisment