വാഷിങ്ടൺ: യുഎസ് പാര്‍ലമെൻ്റ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഫണ്ടിങ് ബില്‍ പാസാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തിയെ പുറക്കിയത്. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ ഇത്തരത്തില്‍ വോട്ടെടുപ്പിലൂടെ പുറത്താകുന്നത്.
216 പേര്‍ മെക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210പേരാണ് എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് മെക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം ഉണ്ടായത്. ഇനി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന്‍ മക്കാര്‍ത്തി വ്യക്തമാക്കി. മക്കാര്‍ത്തിയെ പുറത്താക്കാനുള്ള നോട്ടീസ് നല്‍കിയത് മാറ്റ് ഗെയ്റ്റ്സാണ്.