New Update
/sathyam/media/media_files/jU0KNbKABgd0SZjQrBjx.jpg)
മാഡ്രിഡ്: സ്പെയിൻ വനിതാ താരം ജെന്നി ഹെർമോസോയെ ബലമായി ചുംബിച്ച സംഭവത്തിൽ രാജി പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ്.
Advertisment
എഫ്എ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്നും പദവി ഒഴിയുകയാണെന്നും കാട്ടി ആക്ടിംഗ് പ്രസിഡന്റ് പെട്രോ റോച്ചയ്ക്ക് റൂബിയാലസ് കത്ത് നൽകി. നേരത്തെ, റൂബിയാലസിനെ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത് ഫിഫ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നാണ് ഹെർമോസോ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സ്പെയിനിലെ പുതിയ നിയമം അനുസരിച്ച് നാല് വർഷം തടവുശിക്ഷ വരെ റൂബിയാലസിന് ലഭിക്കാം.