ഹൃസ്വ സന്ദർശനാർത്ഥം മലേഷ്യയിലെത്തിയ മൈസൂർ കെഎംസിസി പ്രസിഡന്‍റിന് സ്വീകരണം നൽകി

New Update
kmcc karnataka

കോലാലംപൂർ: ഹൃസ്യ സന്ദർശനാർത്ഥം മലേഷ്യയിലെത്തിയ മൈസൂർ കെഎംസിസി പ്രസിഡന്‍റ് സി എം അൻവർ സാഹിബിന് സയ്യിദ് റിയാസ് ജിഫ്രരി തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോലാലംപൂർ കെഎംസിസി യോഗത്തിൽ സ്വീകരണം നൽകി.

Advertisment

ഇന്ത്യക്കു പുറത്തു ദേശ, ഭാഷ, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ ഏവരും ആശ്രയിപ്പിക്കുന്നതും ജീവ കാരുണ്യരംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും വിദേശ രാജ്യങ്ങളിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയാണ് കെഎംസിസി എന്നത് അഭിമാനർഹമാണെന്നും ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെ ഇന്ത്യൻ സമൂഹത്തിന് ആശ്രയമായി മുസ്ലിം ലീഗിന്റെ പോഷകഘടകമായ കെഎംസിസി ഉണ്ട് എന്നത് നമ്മുടെ സംഘശക്തിയുടെ വിജയമാണെന്നും സി എം അൻവർ സാഹിബ്‌ സ്വീകരണത്തിനുള്ള നന്ദി പ്രകടിപ്പിച്ചുള്ള പ്രസംഗത്തിൽ പറഞ്ഞു.

സാദത്ത് അൻവർ ഉത്ഘാടനം ചെയ്ത യോഗത്തിൽ കോലാലംപൂർ കെഎംസിസിയുടെ സ്നേഹാദരം നൗഷാദ് വൈലത്തൂർ അദ്ദേഹത്തിന് കൈമാറി. മുനീർ കുന്നിമംഗലം, മുസ്തഫ ഹുദവി, എന്നിവർ പ്രസംഗിച്ചു. ഫാറൂഖ് ചെറുകുളം സ്വഗതവും സമീർ മലപ്പുറം നന്ദിയും പറഞ്ഞു.

Advertisment