Advertisment

അന്യഗ്രഹ ജീവികളുടെ ശരീര അവശിഷ്ടങ്ങൾ‍ മെക്സിക്കൻ കോൺഗ്രസ്സിൽ പ്രദർശിപ്പിച്ച് വിദഗ്ധൻ; പെറുവിലെ ഖനികളിൽ നിന്ന് കണ്ടെത്തിയ മൂന്ന് വിരലുകളുള്ള കൈകളോടു കൂടിയ, പല്ലുകൾ ഇല്ലാത്ത ഈ ശരീരഭാഗങ്ങൾക്ക് 1000 വർഷത്തിലേറെ പഴക്കമുള്ള ശരീര അവശിഷ്ടം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളിങ്ങനെ

മൂന്ന് വിരലുകളുള്ള കൈകളോടു കൂടിയ, പല്ലുകൾ ഇല്ലാത്ത ഈ ശരീരഭാഗങ്ങൾക്ക് 1,000 വർഷം പഴക്കമുള്ളതായി തെളിഞ്ഞു എന്നാണ് ജെയ്മി മൗസ്സാൻ അവകാശപ്പെടുന്നത്

New Update
ufo.webp

മെക്സിക്കോ: അന്യഗ്രഹ ജീവികളെപ്പറ്റി പറയുമ്പോൾ ശാസ്ത്രലോകം രണ്ടു തട്ടിലാകും. കാരണം അന്യഗ്രഹ ജീവികളുണ്ടെന്ന അവകാശ വാദവുമായി നാസ ഗവേഷകർ പോലും മുന്നോട്ടു വരാറുണ്ട്.  പക്ഷേ ഇതുവരെ വിശ്വസനീയമായ തെളിവുകളൊന്നും ലോകത്തിനു മുൻപിൽ വന്നിട്ടില്ലെന്ന വാദം ഒരു വിഭാഗവും ഉയർത്തുന്നു, എന്നാൽ അന്യഗ്രഹ ജീവികളുടേത് എന്ന അവകാശവാദവുമായി ഇതാ രണ്ട് മൃതദേഹങ്ങൾ മെക്‌സിക്കോ കോൺഗ്രസിനു മുമ്പിൽ ഔദ്യോഗികമായി പ്രദർശിപ്പിച്ചിരിക്കുന്നു. എന്താണ് കൈകാലുകളിൽ 3 വിരലുകളുള്ള, സിനിമകളെ അനുസ്മരിപ്പിക്കുന്ന വിചിത്ര രൂപങ്ങളുള്ള ഇവയുടെ രഹസ്യം.

Advertisment

 രണ്ടു ചെറിയ ഏലിയൻ  ശരീരങ്ങളാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ടു അവിടെ കൂടിയ എല്ലാവരുടെയും മുന്നിൽ അനാവരണം ചെയ്തത്. പെറുവിലെ കസ്‌കോയിൽ നിന്ന് ആയിരം വർഷം മുമ്പ് ലഭിച്ചതാണിവയെന്നു  ചടങ്ങ് സംഘടിപ്പിച്ചവർ അവകാശപ്പെട്ടു. പത്രപ്രവർത്തകനും അന്വേഷണ വിദ​ഗ്ദനുമായ ജെയ്മി മൗസൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. 

നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ നടത്തിയ കാർബൺ ഡേറ്റിംഗിൽ, മൂന്ന് വിരലുകളുള്ള കൈകളോടു കൂടിയ, പല്ലുകൾ ഇല്ലാത്ത ഈ ശരീരഭാഗങ്ങൾക്ക് 1,000 വർഷം പഴക്കമുള്ളതായി തെളിഞ്ഞു എന്നാണ് ജെയ്മി മൗസ്സാൻ അവകാശപ്പെടുന്നത്. വാർത്ത പുറത്ത് വന്നതോടെ ഗൂഢാലോചന സിദ്ധാന്തക്കാരും സമൂഹമാധ്യമങ്ങളിൽ ഉഷാറായി. ഇവ അന്യഗ്രഹ ജീവികളാണോ അല്ലയോ എന്നത് നമുക്കറിയില്ല, എന്നാൽ ഇവർ അതീവ ബുദ്ധിശാലികളായിരുന്നു, ഇവർ നമ്മോടൊപ്പം ഒരുകാലത്ത് ജീവിച്ചിരുന്നു. ഇവ ചരിത്രം തിരുത്തി എഴുതിയേക്കും എന്നായിരുന്നു മൗസ്സാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ലെന്ന സത്യം നാം അംഗീകരിച്ചേ മതിയാകൂ എന്നായിരുന്നു കോൺഗ്രസ്സിൽ, ഈ സ്പെസിമെനുകൾ പ്രദർശിപ്പിച്ചുകൊണ്ട് മൗസ്സാൻ പറഞ്ഞത്. ഏകദേശം മനുഷ്യാകൃതിയുള്ള ശരീരങ്ങളായിരുന്നു കോൺഗ്രസ്സിൽ പ്രദർശിപ്പിച്ചത്. എന്നാൽ, ദീർഘ ചതുരാകൃതിയിലുള്ള കഴുത്തും, നീളമുള്ള തലയോട്ടിയും പക്ഷികളുടേതിന് സമാനമായതാണ്. ശക്തമായ, എന്നാൽ, ഭാരം കുറഞ്ഞ അസ്ഥികൾ അവയ്ക്കുണ്ട് എന്നാൽ, പല്ലുകൾ ഇല്ല എന്നും മൗസ്സാൻ കോൺഗ്രസ്സിൽ പറഞ്ഞു.

അവയുടെ ശരീരത്തിൽ കാഡ്മിയവും ഓസ്മിയവും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ഓസ്മിയം എന്നത് ഭൂമിയിൽ തികച്ചും വിരളമായ ഒരു ലോഹമാണ്. അമൂല്യ ലോഹങ്ങളിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സദസ്സിൽ ഉണ്ടായിരുന്ന യു എസ് നേവിയുടെ മുൻ ഡയറക്ട റിയാൻ ഗ്രേവ്സ് പറഞ്ഞത്, അന്യഗ്രഹ വാഹനങ്ങൾ (യു എഫ് ഓ) സൈന്യത്തിനിടയിൽ ഒരു തുറന്ന രഹസ്യമാണെന്നാണ്. 2014-ൽ വെർജീനിയൻ തീരത്ത് പട്രോളിങ് നടത്തുമ്പോൾ തന്റെ സ്‌ക്വാഡ്രണും ഇത്തരത്തിലുള്ള അജ്ഞാത വസ്തുക്കൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

mexico
Advertisment