ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തെങ്കിലുമൊരു ആരോപണം ഉന്നയിക്കുകയും തെളിവുകള്‍ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്; നിജ്ജാര്‍ വധത്തിന് വ്യക്തമായ തെളിവില്ല: യുഎസ് - ഇന്ത്യ പങ്കാളിത്ത ഫോറം മേധാവി

കനേഡിയന്‍ പൗരനായിരുന്ന നിജ്ജാര്‍ ജൂണ്‍ 18 നാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും അത് അന്വേഷിക്കുമെന്നും കാനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.

New Update
mukesh aagi


ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധക്കേസില്‍ ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് ആഗി. വ്യക്തമായ തെളിവുകളില്ലാതെയാണ് കാനഡ ഇന്ത്യയ്ക്ക്തിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

'വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് സുപ്രധാനമായ ഒരു വിഷയം (നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന ആരോപണം) കാനഡയിലെ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തെങ്കിലുമൊരു ആരോപണം ഉന്നയിക്കുകയും തെളിവുകള്‍ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്' - ആഗി പറഞ്ഞു.

കനേഡിയന്‍ പൗരനായിരുന്ന നിജ്ജാര്‍ ജൂണ്‍ 18 നാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും അത് അന്വേഷിക്കുമെന്നും കാനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ആരോപണങ്ങളെ 'അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പിന്നാലെ  ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു.

സ്ഥിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഒക്ടോബര്‍ 10നകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള സാഹചര്യം വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. തുടര്‍ന്ന് ഇന്ത്യയിലെ ഭൂരിപക്ഷം നയതന്ത്രജ്ഞരെയും കാനഡ ഒഴിപ്പിക്കുകയും ചെയ്തു. 

 

canada mukesh aagi
Advertisment