/sathyam/media/media_files/JqtYPApb4ku5Ad09d15K.jpg)
ന്യൂ​യോ​ര്‍​ക്ക്: ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്​കു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന ആരോപണത്തെ തുടർന്ന് ഭാ​ര്യ നി​ക്കോ​ള്‍ ഷ​ന​ഹാ​നി​ല്‍ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ സെ​ര്‍​ജി ബ്രി​ന്‍.
2023 മേയ് 26നാ​ണ് ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​യ​തെന്നാണ് റിപ്പോർട്ടുകൾ. ഇരുവർക്കും നാ​ലു​വ​യ​സു​ള്ള മ​ക​ളു​ണ്ട്. ഭ​ര്‍​ത്താ​വി​ന്‍റെ പി​ന്തു​ണ വേ​ണ​മെ​ന്ന് നി​ക്കോ​ള്‍ കോ​ട​തി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.
2015ലാ​ണ് സെ​ര്‍​ജി ബ്രി​ന്നും നി​ക്കോ​ളും ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​തേ വ​ര്‍​ഷം ത​ന്നെ ആ​ദ്യ​ഭാ​ര്യ​യാ​യ ആ​നി വോ​സി​സ്​കി​യി​ല്‍ നി​ന്ന് ബ്രി​ന്‍ വി​വാ​ഹ​മോ​ച​ന​വും നേ​ടി​യ ബ്രി​ൻ 2018ല്‍ ​നി​ക്കോ​ളി​നെ വി​വാ​ഹം ചെ​യ്യുകയായിരുന്നു.
അതേസമയം വിഷയത്തിൽ ടെ​സ്​ല സി​ഇ​ ഇ​ലോ​ണ്‍ മ​സ്​കും പ്രതികരിച്ചിരുന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ നി​ക്കോ​ളും മ​സ്​കും നി​ഷേ​ധി​ക്കുകയായിരുന്നു. നി​ക്കോ​ളി​നെ ആ​കെ ക​ണ്ടി​ട്ടു​ള്ള​ത് ര​ണ്ടോ മൂ​ന്നോ പ്രാ​വ​ശ്യ​മാ​ണെ​ന്നായിരുന്നു വി​വാ​ദ​ങ്ങ​ളോ​ട് മ​സ്​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.
സു​ഹൃ​ത്ത് എ​ന്ന​തി​ല്‍ ക​വി​ഞ്ഞ് മ​സ്​ക്കു​മാ​യി യാ​തൊ​രു അ​ടു​പ്പ​വു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു നി​ക്കോ​ള്‍ പ്ര​തി​ക​രി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us