/sathyam/media/media_files/vjhUpDWnCITKo8fQv2zT.jpg)
ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തമായി തുടരുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിരോധ തലത്തിൽ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇന്ത്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തം തുടർന്നും വളർത്തിയെടുക്കുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"പ്രതിരോധ തലത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യയുമായുള്ള ശക്തമായ പ്രതിരോധ പങ്കാളിത്തം വളർത്തിയെടുക്കുന്നത് തുടരും"- പാറ്റ് റൈഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 1997-ൽ ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ വ്യാപാരം ചെറിയ നിലയിലായിരുന്നു . എന്നാൽ, ഇന്നത് 20 ബില്യൺ ഡോളറിന് മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളെ അനുസരിക്കുന്നതിലും ഇന്ത്യയുമായും ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ഞങ്ങൾക്കുള്ള പങ്കാളിത്തത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു,"- അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുമായുള്ള ബന്ധത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, നിലവിൽ ചൈനയുമായുള്ള ബന്ധം വർധിച്ചു വരുന്ന ആശങ്കയോടുകൂടിയ വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.