Advertisment

ശ്രീലങ്കയിൽ ശക്തമായ ഭൂചലനം; ലഡാക്കും കുലുങ്ങി

കാർഗിലിൽ നിന്നും 314 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

New Update
അലാസ്‌കയില്‍ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

Advertisment

കൊളംബോ തുറമുഖത്ത് നിന്നും 800 കിലോമീറ്റർ അകലെയായി ഇന്ത്യൻ മഹാസമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യൻ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിലെ ലഡാക്കിലും ഇന്ന് ഭൂചലനമുണ്ടായി. ഉച്ചയ്ക്ക് 1.08 ഓട് കൂടി ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. കാർഗിലിൽ നിന്നും 314 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ഭൂചലനത്തിലും ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

#latest news #earthquakes
Advertisment