ജീവന്റെ വിലയുണ്ട് ഈ ചക്കകൾക്ക്! ശ്രീലങ്കൻ ജനത അതിജീവിക്കുന്നത് ചക്കകൾ കഴിച്ച്; സാമ്പത്തിക ഞെരുക്കത്തിൽ വലഞ്ഞ് ലങ്ക

New Update

publive-image

Advertisment

രിക്കൽ ആർക്കും അത്ര പ്രിയമല്ലാതിരുന്ന ചക്ക ഇന്ന് ശ്രീലങ്കയിലെ പകുതിയിലധികം വരുന്ന ജനതയുടെ മുഖ്യ ആഹാരമാണ്. ലങ്കയിൽ ലക്ഷങ്ങളുടെ ജീവനാണ് ചക്കമൂലം നിലനിൽക്കുന്നത്. രാജ്യത്തെ മുഴുപ്പട്ടിണിയിൽനിന്നും രക്ഷിച്ചതിൻ്റെ മുഴുവൻ ക്രെഡിറ്റും ചക്കയ്ക്കാണ്. സമാനതകളില്ലാത്ത വിലക്കയറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും ആവശ്യസാധനങ്ങളുടെ ദൗർലഭ്യതയും ജനത്തെ മാസങ്ങളായി വലയ്ക്കുകയാണ്.

തൊഴിലാളികളാണ് ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്നത്. 2.2 കോടിവരുന്ന ശ്രീലങ്കൻ ജനതയിൽ മൂന്നിൽ രണ്ടുഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. രാജ്യത്തെ പകുതിയിലധികം ജനങ്ങൾ മൂന്നുനേരത്തെ ആഹാരം രണ്ടുനേരമാക്കി കുറച്ചു. ഇതിൽ രണ്ടു നേരവും ചക്കയാണ് പ്രധാനം. ഇറച്ചി, മീൻ, മുട്ട ഇവയൊന്നും മിക്കവരും വാങ്ങാറില്ല. വാങ്ങാനുള്ള പണമില്ല എന്നതാണ് യാഥാർഥ്യം.

publive-image

ജനങ്ങളുടെ വേതനത്തിന്റെ 70 % വും ആഹാരത്തിനായാണ് ചെലവിടുന്നത്. സ്‌കൂളുകളിൽ കുട്ടികൾക്ക് ദിവസവും നൽകിവന്ന മുട്ടയും പാലും നിർത്തലാക്കി ആഴ്ചയിൽ രണ്ടു മുട്ട മാത്രമാക്കി. വിലക്കയറ്റം വീണ്ടും രൂക്ഷമായതോടെ മുട്ട ഇപ്പോൾ ആഴ്ചയിൽ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. പാൽ നൽകുന്നില്ല. ശ്രീലങ്കയിലെ പകുതി കുട്ടികളും പോഷകാഹാരക്കുറവ് നേരിടുകയാണ്.

ചക്കയ്ക്ക് മാർക്കറ്റിൽ കിലോ 20 രൂപയാണ് (ലങ്കൻ രൂപ) വില. ചക്ക സീസൺ കഴിഞ്ഞാൽ എന്തുചെയ്യുമെ ന്നതാണ് ആവലാതി. കുക്കിംഗ് ഗ്യാസ് സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ ഒട്ടുമിക്കവരും വിറകിലേ ക്ക് തിരിഞ്ഞിരിക്കുന്നു. സാമ്പത്തിക പരാധീനതമൂലം കുട്ടികളെ സ്‌കൂളിൽ അയക്കാത്തവരുടെ എണ്ണവും കൂടിവ രുകയാണ്. സ്‌കൂൾ ബസിന്റെ മാസഫീസും കുത്തനെ ഉയർന്നു. സാധാരണക്കാർക്ക് ബുദ്ധിമുട്ടുകൾ വന്നെത്തുന്നത് നാലുപാടും നിന്നാണ്. അരിയും ഗോതമ്പും സുലഭമായി പല വീടുകളിലും എത്തിയിട്ട് കാലങ്ങളായി.

publive-image

ഗ്രാമീണമേഖലകളിൽ സ്ഥിതി വളരെ രൂക്ഷമാണ്. റബർ ടാപ്പിംഗ് തൊഴിലാളികൾക്കും തെങ്ങുകയറ്റക്കാ ർക്കും 200 രൂപയാണ് ദിവസക്കൂലി ലഭിക്കുന്നത്. ചായബഗാനിൽ കൂലി ഇതിലും കുറവാണ്. മഴക്കാലമായാൽ ജോലിയും ഉണ്ടാകില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ലങ്കൻ പ്രവാസികൾ അയക്കുന്ന പണം അവരുടെ കുടുംബങ്ങൾക്ക് ഈ അരക്ഷിതാവസ്ഥയുടെ നാളുകളിൽ വലിയ പിന്തുണയാണ് നൽകുന്നത്. അവരുടെ കൂട്ടായ്മ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും ഇടപെടലുകൾ നടത്തുന്നുമുണ്ട്.

publive-image

ആശുപത്രികളിൽ മരുന്നില്ല. മതിയായ ചികിത്സകിട്ടാതെ മരിച്ചവർ അനേകരാണ്.ശ്രീലങ്കയിലെ ഒരേയൊരു ക്യാൻസർ ഹോസ്‌പിറ്റലിൽ മരുന്നുകളുടെ ദൗലഭ്യതകരണം കീമോതെറാപ്പി പോലും നടക്കുന്നില്ല. ക്യാൻസർ രോഗികൾ ദുരിതത്തിലാണ്. ഇന്ത്യയോട് സഹായം ഒരിക്കൽ കൂടി അഭ്യർത്ഥിച്ചിരിക്കുകയാണ് ലങ്കൻ സർ ക്കാർ.

മരുന്നുകൾ പലതും മെഡിക്കൽ സ്റ്റോറുകളിൽപ്പോലും ലഭ്യമല്ല. ജീവരരക്ഷാ മരുന്നുകളുടെ സ്ഥിതിയും അതുതന്നെ. ശ്രീലങ്ക അവർക്കാവശ്യമുള്ള മരുന്നുകളുടെ 80 % വും ഇറക്കുമതി ചെയ്യുകയാണ്.ഇതിന് വിദേശനാണ്യം ആവശ്യമാണ്. ശൂന്യമായ ഖജനാവുമായി സർക്കാരിന് എന്ത് ചെയ്യാനാകും ?

publive-image

ശ്രീലങ്കയുടെ ദയനീയസ്ഥിതി മനസ്സിലാക്കി IMF അവർക്ക് ഒരു ബാക് അപ്പ് ( Back Up ) ലോൺ അനുവദി ച്ചിരുന്നു. എന്നാൽ ഒട്ടകത്തിൻ്റെ വായിലേക്ക് ജീരകം വിട്ടുകൊടുത്തപോലെയായി അത്. അരാജകത്വവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ ഒരു നാട്ടിൽ ഇത്തരം ചെറിയ സഹായങ്ങൾ ഒന്നിനും തികയില്ല.

ഇന്ത്യയും ചൈനയും ആദ്യമൊക്കെ മരുന്നുകളും ആഹാരസാധനങ്ങളും ഗ്യാസുമൊക്കെ എത്തിച്ചുനല്കി യിരുന്നെങ്കിലും ഇപ്പോൾ അത്തരം സഹായങ്ങളൊന്നും അവിടേക്കെത്തുന്നില്ല.പട്ടിണിയിലാണ്ടുപോയ ഞങ്ങളുടെ ജീവൻ നിലനിർത്തിയ ഇന്ത്യ, ഒരിക്കൽക്കൂടി തങ്ങളുടെ സഹായത്തിനെത്തുമെന്ന പ്രത്യാ ശയിലാണ് ശ്രീലങ്കൻ സർക്കാരും ജനങ്ങളും.

Advertisment