New Update
/sathyam/media/post_attachments/yynx2sH3Ovn8T2gFEXj4.jpg)
ഡബ്ലിൻ: അയർലണ്ടിൽ ഉക്രെയിന്‍ നടന് നേരെ ആക്രമണം. ഈഡൻ ക്യൂയിലുള്ള അബേ തിയറ്ററിന് സമീപം വച്ച് നാടക നടനായ ഒലേക്സാണ്ടർ ഹെർകോവിന് നേരെയാണ് ആക്രമണമുണ്ടായത്. ഡബ്ലിനിൽ നാടകത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
Advertisment
നാടകത്തിന്റെ അവസാനപ്രദര്‍ശനം കഴിഞ്ഞ ശേഷമാണ് പ്രകോപനങ്ങളൊന്നുമില്ലാതെ അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. സാരമായ പരിക്കുകളോടെ ഹെർകോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us