ലൂക്കൻ ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 3ന്

New Update

publive-image

ഡബ്ലിൻ:ലൂക്കൻ മലയാളി ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം 2022 ജനുവരി 3 ന് നടക്കും. ഇത്തവണത്തെ ആഘോഷത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നാട്ടിൽ ഒരു നിർധന കുടുംബത്തിന് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ഇതോടനുബന്ധിച്ച്‌ നടത്തുമെന്ന് പ്രസിഡണ്ട്‌ റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു.

Advertisment

ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണ കോയിനും രണ്ടാം സമ്മാനം അരപ്പവൻ സ്വർണ്ണ കോയിനും മൂന്നാം സമ്മാനം മൂന്നുപേർക്ക് 100 യൂറോ വീതവും നൽകും. രണ്ടാമത്തെ വീടാണ് ക്ലബ്‌ നിർമ്മിക്കുന്നത്. രണ്ട് വർഷം മുൻപ് സുമനസ്സുകളുടെ സഹായത്താൽ ആലപ്പുഴയിൽ ഒരു നിർധന കുടുംബത്തിന് ക്ലബ്‌ ഭവനം നിർമ്മിച്ചു നൽകിയിരുന്നു.

ക്രിസ്മസ് സന്ദേശം, നേറ്റിവിറ്റി ഷോ, സാന്താവരവേൽപ്പ്, മാർഗം കളി, കപ്പിൾ ഡാൻസ്, യൂത്ത് ഡാൻസ്, കിഡ്സ്‌ ഡാൻസ്, കോമഡി സ്കിറ്റുകൾ, ഗാനമേള, ക്രിസ്മസ് ഡിന്നർ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും.

വിവരങ്ങൾക്ക് : ഉദയ് നൂറനാട് :086 3527577. ഷൈബു കൊച്ചിൻ :087 684 2091, പ്രിൻസ്‌ അങ്കമാലി :086 234 9138.

Advertisment