02
Saturday July 2022
അന്തര്‍ദേശീയം

സീറോ മലബാർ യൂറോപ്യൻ യുവജന സംഗമം ജൂലൈ 6 മുതൽ ഡബ്ലിനിൽ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, June 23, 2022

ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്എംവൈഎം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാൻ്റ് എവേക്ക് 2022’ ജൂലൈ 6 മുതൽ 10 വരെ അയർലണ്ടിലെ ഡബ്ലിനിൽ നടക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ (യുസിഡി) നടക്കുന്ന യുവജന സംഗമത്തിൽ യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നായി പതിനെട്ട് വയസിനു മുകളിലുള്ള നൂറ്റമ്പതോളം യുവജനങ്ങൾ പങ്കെടുക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഐറീഷ് സഭയിലെ വിവിധ ബിഷപ്പുമാർ എന്നിവർ സംബന്ധിക്കും. ഡബ്ലിൻ സീറോ മലബാർ സോണൽ കോർഡിനേഷൻ കൗൺസിൽ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്ക്

സീറോ മലബാർ അയർലണ്ട് നാഷണൽ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, യൂറോപ്പ് സീറോ മലബാർ യൂത്ത് അപ്പസ്തോലിക് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കലും, അസോസിയേറ്റ് ഡയറക്ടർ ഫാ. ജയിൻ മാത്യു മണ്ണത്തൂകാരനും നേതൃത്വം നൽകും.

പ്രചോദനാത്മകമായ സംഭാഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാമ്പുകൾ, ആത്‌മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകൾ എന്നിവയാണ് ഗ്രാൻ്റ് എവേക്ക് 2022 ൻ്റെ പ്രത്യേകത.

ആത്‌മീയതയിലും, കൂട്ടായ്‌മയിലുമുള്ള യുവത്വത്തിൻ്റെ ഉണർവ്വാണ് ഈ സംഗമത്തിൻ്റെ ലക്ഷ്യം. 2017 ൽ റോമിൽ ആദ്യ ‘ഗ്രാൻഡ് എവേക്ക്’ നടന്നു.

പിന്നീട് 2018 ൽ സ്വിറ്റ്‌സർലൻഡിലും. 2019 ൽ അയർലണ്ടിൽ നടക്കാനിരുന്ന ഗ്രാൻ്റ് എവേക്ക് കോവിഡ് പ്രതിസന്ധിയിൽ മാറ്റിവയക്കപ്പെടുകയായിരുന്നു.

കോവിഡ് മഹാമാരിക്കാലഘട്ടത്തിൽ വെർച്ച്വൽ മീറ്റിംഗ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും പൂത്തുലഞ്ഞ എസ്.എം.വൈ.എം യൂറോപ്പ് ഗ്രാൻ്റ് എവേക്ക് 2022 ൽ അയർലണ്ടിൽ ഒത്തുചേരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്‌മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങൾക്കും ഭാഷകൾക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്‌മബോധം എസ്എംവൈഎം എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേർത്തുനിർത്താൻ സഹായിക്കുന്നു.

യുവ നേതാക്കൾക്ക് അവരുടെ ശുശ്രൂഷയിൽ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നൽകിക്കൊണ്ട് ഗ്രാൻഡ് എവേക്ക് എസ്.എം.വൈ.എം ചൈതന്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. അതിലൂടെ അവർക്ക് തങ്ങളുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും.

എവേക്ക് അയർലണ്ട്

ഗ്രാൻ്റ് എവേക്കിൻ്റ് ആദ്യദിനം ജൂലൈ 6 നു അയർലണ്ടിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം ഈ വേദിയിൽ വച്ച് നടത്തപ്പെടും. റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും നാനൂറിൽ പരം സീറോ മലബാർ യുവജനങ്ങൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ യൂറോപ്യൻ യുവജനങ്ങളോടൊപ്പം ഒത്തുചേരും.

എം.ടിവി യിലൂടേയും വിവിധ സംഗീത ആൽബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കൻ ഗായകൻ ജോ മെലെൻഡ്രെസും ടീമും എവേക്ക് അയർലണ്ടിൽ പങ്കെടുക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരിൽ ഒരാളായ ജോ മെലെൻഡ്രെസ് ഒരു ചലനാത്മക സംഗീത അവതാരകനും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, വിദഗ്ദ്ധനായ റിട്രീറ്റ് ലീഡറുമാണ്.

എവേക്ക് അയർലണ്ടിനും, ഗ്രാൻ്റ് എവേക്കിനുമുള്ള രജിസ്ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ ( http://www.syromalabar.ie ) പാരീഷ് മാനേജ്മെൻ്റ് സിസ്റ്റം (പി.എം. എസ്) വഴി ആരംഭിച്ചു. എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായും, സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

More News

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം എല്‍ എക്കെതിരെ പരിഹാസവുമായി മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം മര്യാദകേടാണെന്നും മാത്യു കുഴല്‍നാടനല്ല, കുഴല്‍മന്ദനാണെന്നും മന്ത്രി പരിഹസിച്ചു. ആലപ്പുഴയില്‍ എല്‍ ഡി എഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളെയും മന്ത്രി വിമര്‍ശിച്ചു. ഒരു സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ പിണറായി വിജയന്‍ എന്നും എവിടുന്ന് കിട്ടി ഈ സാധനത്തെയെന്നും മന്ത്രി ചോദിച്ചു. […]

തിരുവനന്തപുരം : ഇന്നുമുതൽ പാൻകാർഡും ആധാർ കാർഡും ബന്ധിപ്പിക്കണമെങ്കിൽ പിഴ 1000 രൂപ . ഏപ്രിൽ 1 മു തൽ 500 രൂപയായിരുന്ന പിഴയെങ്കിൽ ഇനി ഇരട്ടിയാവും. 2023 ഏപ്രിൽ ഒന്നിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകും. ലിങ്ക് ചെയ്തോയെന്ന് അറിയാൻ www.incometax.gov.in എന്ന വെബ്സൈറ്റിൽ ‘ Link Aadhaar Status ‘ ക്ലിക് ചെയ്ത് പാൻ , ആധാർ നമ്പറുകൾ നൽകുക . ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘ Your PAN is already linked to given […]

തിരുവനന്തപുരം: സിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറി‍ഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് നേരിട്ടുള്ള മേൽനോട്ടം. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ […]

വയനാട്ടിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയും ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു. സ്വന്തം ഓഫീസ് തകർത്ത സംഭവത്തെ തുടർന്ന് വയനാട് എംപി ഓഫീസിൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തെ കുറിച്ചുള്ള നടൻ […]

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ‍ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹ‍ർജി നൽകിയിരിക്കുന്നത് കൊച്ചിയിലെ എൻ ഐഎ കോടതിയിലാണ് . എന്നാൽ, കേസിന്‍റെ ഭാഗമായുളള റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്‍റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇതിനിടെ, ഗൂഢാലോചനാ കേസ് […]

ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവില്‍പന നടത്തിയ ബിവറേജ് ജീവനക്കാരന്‍ അറസ്റ്റില്‍. ബിവറേജ് ജീവനക്കാരന്‍ കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന്, എക്സൈസ് ഇന്‍സ്പക്ടര്‍ എസ് സതീഷും സംഘവും ചേര്‍ന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യശാലകള്‍ അവധിയായതിനാല്‍ അമിത ലാഭത്തില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് […]

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറി‍ഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്‌ഷനിൽനിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന […]

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പ്രത്യേക പൊലീസ് സംഘം മുൻ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ […]

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

error: Content is protected !!