അയർലണ്ടിലെ ലൂക്കനിൽ നടത്തിയ കിച്ചൻ ഓർക്കസ്ട്ര വർണ്ണാഭമായി

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

ഡബ്ലിൻ:ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോ ടനുബന്ധിച്ച് വനിതകൾ നടത്തിയ കിച്ചൻ മ്യൂസിക് കാണികളിൽ ഹരം പകർന്നു. 90 കളിൽ ക്യാമ്പസ്സുകൾ അടക്കി വാണിരുന്ന കിച്ചൻ ഓർക്കസ്ട്ര പുതു പുത്തൻ ശൈലിയിൽ അവതരിപ്പിച്ചത്തോടെ ഹിറ്റാവുകയായിരുന്നു.

Advertisment

അടുക്കളയിൽ നിന്നും ചിരവ, പുട്ട് കുറ്റി,പാൻ, തവി, കലം,ചൂൽ, ഇഡലി തട്ട്, ഇഡലി പാത്രം,വിസ്‌ക്കർ, റൈസ് കുക്കർ, ഏപ്രൺ ചോപ്പിംഗ് ബോർഡ്‌ ,മുരിങ്ങക്ക തുടങ്ങിയവ വാദ്യോപകരണങ്ങൾ ആയി മാറിയപ്പോൾ പാട്ടുകാർ ആടിത്തകർത്തു.

ജെയ്സി ബിജു, ഏലിയാമ്മ ജോസഫ്,ലീന ജയൻ,സുഷ്‌മി ബിജു, മഞ്ജു റിന്റോ, രാജി ഡൊമിനിക് ,സെലക്റ്റി രാജൻ, പ്രിൻസി മുണ്ടാടൻ, ബിന്ദു ബിനോയി, ഏഞ്ചൽ ജോഫിൻ,എൽസി രാജു എന്നിവർ അവരുടെ റോളുകൾ മനോഹരമാക്കി.

Advertisment