ഡബ്ലിൻ സീറോ മലബാർ സഭയിലേയ്ക്ക് ഒരു വൈദീകൻകൂടി എത്തിച്ചേർന്നു

New Update

publive-image

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ ശുശ്രൂഷക്കായി ഒരു വൈദീകൻകൂടി എത്തിച്ചേർന്നു. ചങ്ങനാശേരി അതിരൂപതാഗമായ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ (ഫാ. സെബാൻ സെബാസ്റ്റ്യൻ ജോർജ്ജ്) ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായി. അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ ശുശ്രൂഷചെയ്തുവന്ന ലൂക്കൻ, ഇഞ്ചിക്കോർ, ഫിബ്സ്ബറോ കുർബാന സെൻ്ററുകളുടെ ചുമതല ഫാ. സെബാൻ നിർവ്വഹിക്കും.

Advertisment

ആലപ്പുഴ ജില്ലയിൽ ചേന്നംങ്കരി (കൈനകരി ഈസ്റ്റ്) സ്വദേശിയായ ഫാ. സെബാൻ എം.എ., ബി.എഡ്. ബിരുദധാരിയാണ്. ചങ്ങനാശേരി അതിരൂപതയിലെ വേരൂർ, കൂരോപ്പട, തോട്ടയ്ക്കാട്, പൊൻക, ഇടവകകളിലും ചങ്ങനാശേരി എസ്.ബി. കോളേജ് ഹോസ്റ്റൽ വാർഡനായും സേവനം ചെയ്തിട്ടുണ്ട്. പള്ളാത്തുരുത്തി ദേവാലയ വികാരിയായും പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് അസി. പ്രഫസറായും സേവനം ചെയ്തുവരികെയാണ് അയർലണ്ടിലേയ്ക്ക് നിയമിതനായത്.

ഡബ്ലിനിൻ എത്തിച്ചേർന്ന ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറയെ ഫാ. ജോസഫ് ഓലിയക്കാട്ടും ഡബ്ലിൻ സോണൽ ട്രസ്റ്റിമാരായ ബെന്നി ജോണും, സുരേഷ് സെബാസ്റ്റ്യനും കമ്മറ്റിയഗങ്ങളും ചേർന്ന് സ്വീകരിച്ചു.

Advertisment