‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് നവംബർ 5 ന്

author-image
ജൂലി
New Update
publive-image
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത് .
Advertisment
അത്യന്തം വാശിയേറിയ മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ്. അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്‌ .ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും .
ഇവന്റ് മാനേജ്‌മന്റ് ടീമായ 'Mass Events Ireland' ന്റെയും (0892316600) 'Spice Magic Caterer's ' Nenagh (0871609937)
യുടെയും സഹകരണത്തോടെ നടത്തുന്ന ഈ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും ,രജിസ്‌ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഷിന്റോ ജോസ് :
0892281338
ടോം പോൾ :
0879057924
ജിൻസൺ അബ്രഹാം : 0861546525
Advertisment